കൈ മലർത്തി നിർമ്മാതാക്കൾ..!! മുൾമുനയിൽ ഫ്ലാറ്റുടമകൾ; സർക്കാർ സർവകക്ഷി യോഗം വിളിച്ചു

കൊച്ചി: പൊളിച്ചുമാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ട് മരടിലെ ഫ്ലാറ്റുകളുടെ ഉത്തരവാദിത്വത്തിൽനിന്നും ഫ്ലാറ്റ് നിർമ്മാതാക്കൾ തലയൂരി. നിയമപ്രകാരം കൈമാറ്റം ചെയ്തുകഴിഞ്ഞവയിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് നിര്‍മാണക്കമ്പനിയായ ആള്‍ഫ വെഞ്ചേഴ്സ് വ്ക്തമാക്കിയത്. എന്നാൽ കരാര്‍ പ്രകാരം നിര്‍മാതാക്കള്‍ക്ക് ഉത്തരവാദിത്തമില്ലെന്നു പറയാനാകില്ലെന്നു ഫ്ലാറ്റുടമകളുടെ പ്രതിനിധി പറഞ്ഞു.

ഇതിനിടെ, മരട് ഫ്ളാറ്റ് വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിച്ചു. ഫ്ലാറ്റ് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ ചൊവ്വാഴ്ചത്തേക്ക് സർവകക്ഷിയോഗം വിളിച്ചത്. നേരത്തെ പ്രതിപക്ഷം ഈ നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. വിവിധ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്നത്തിൽ തുടർ നിലപാട് സ്വീകരിക്കാനാണ് സർക്കാർ നീക്കം. ഫ്ലാറ്റിലെ താമസക്കാർക്ക് രാഷ്ട്രീയപ്പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നായിരുന്നു മരട് നഗരസഭാ നോട്ടീസ്. പല ഫ്ലാറ്റ് ഉടമകളും നോട്ടീസ് കൈപ്പറ്റാത്തതിനാൽ കെട്ടിടത്തിന് മുകളിൽ പതിക്കുകയായിരുന്നു നഗസഭ സെക്രട്ടറി. ഈ നോട്ടീസിനുള്ള മറുപടിയിലാണ് പാർപ്പിട സമുച്ഛയത്തിന്റെ നിർമാതാക്കൾ കൈമലർത്തുന്നത്. ഫ്ലാറ്റുകൾ നിയമാനുസൃതം ഉടമകൾക്ക് വിറ്റതാണ്. പദ്ധതിയുമായി നിലവിൽ തങ്ങൾക്ക് ബന്ധമില്ല. ഉടമകൾ തന്നെയാണ് നികുതി അടക്കുന്നത്. നഗരസഭ പിന്നെ എന്തിന് നോട്ടീസ് നൽകിയെന്നാണ് നിർമാതാക്കളുടെ ചോദ്യം.

Top