കൊച്ചി:കണ്ണടച്ചു തുറക്കുന്നതിനിടെ ഹോളിഫെയ്ത്ത് തകർന്നടിഞ്ഞു..തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ അഞ്ച് ഫ്ലാറ്റുകളിൽ ആദ്യത്തെ ഫ്ലാറ്റുകളിൽ ഒന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. മരട് നഗരസഭയ്ക്ക് സമീപമുള്ള ഹോളിഫെയ്ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. 11 മണിക്ക് ആദ്യത്തെ ഫ്ലാറ്റ് പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷ വിലയിരുത്താൻ സമയം എടുത്തതിനെ തുടർന്ന് 11.19നാണ് ഹോളി ഫെയ്ത്ത് തകർന്നടിഞ്ഞത്.കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റാണ് ഹോളിഫെയ്ത്ത്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടർന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ കായലിലും വന്ന് പതിച്ചിട്ടുണ്ട്. ഹോളിഫെയ്ത്ത് പൊളിക്കൽ വിജയകരമായിരുന്നെന്ന് സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനി എം.ഡി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്നു രാവിലെ 11.16 ഓടെ എച്ച്2ഒ ഹോളിഫെയ്ത്തും തുടർന്ന് ആൽഫ സെറീന്റെ ഇരട്ട കെട്ടിട സമുച്ചയങ്ങളുമാണു തകർത്തത്.ഒാരോരുത്തരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ നടപടികൾ ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്നു. ആദ്യ സ്ഫോടനത്തിനുശേഷം എല്ലാം കൃത്യമായിരുന്നുവെന്ന് വിലയിരുത്തിയശേഷമായിരുന്നു ആൽഫ സെറീന്റെ ഇരട്ട കെട്ടിട സമുച്ചയത്തിൽ സ്ഫോടനത്തിനു കണ്ട്രോൾ റൂമിൽനിന്ന് അനുമതി നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിൽനിന്ന് ഏതാനും മിനിട്ടുകൾ വൈകി മാത്രമാണു സ്ഫോടനം നടത്തിയത്.
ഫ്ളാറ്റുകൾ നിലംപൊത്തിയതോടെ സംസ്ഥാന ചരിത്രത്തിൽ ഫ്ളാറ്റ് പൊളിക്കുന്ന ആദ്യ സംഭവമായി മരട് മാറി. ഹോളി ഫെയ്ത്ത് രാവിലെ 11 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെെങ്കിലും വൈകിയതിനെത്തുടർന്ന ആൽഫ സെറീന്റെ ഇരട്ട കെട്ടിടം പൊളിക്കുന്നതും വൈകി.
വൻ ശബ്ദത്തോടെ മണ്ണടിഞ്ഞ ഫ്ളാറ്റുകളിൽനിന്ന് മീറ്ററുകൾ ദൂരെ പൊടി ഉയർന്നു. ഏതാനും സമയം പ്രദേശം മുഴുവൻ പൊടിയിൽ കുളിച്ച നിലയിലായിരുന്നു. സമീപത്തായി തന്പടിച്ചിരുന്ന നിരവധി യൂണിറ്റ് ഫയർഫോഴ്സുകൾ വേഗത്തിൽതന്നെ പൊടിശല്യം ഒഴിവാക്കി. ദിവസങ്ങൾ നീണ്ടുനിന്ന ഒരുക്കങ്ങളുടെ ഭാഗമായായിരുന്നു ഇന്നു രാവിലെ പൊളിക്കൽ നടപടികൾ ആരംഭിച്ചത്. എട്ടോടെ ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ നിലവിൽ വന്നു.
ഇതിനു പിന്നാലെ ഫ്ളാറ്റുകൾക്കു സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരോ വീടുകളും കയറിയിറങ്ങി ആരുമില്ലെന്ന് ഉറപ്പാക്കിയായിരുന്നു പ്രവർത്തനങ്ങൾ. എട്ടരയോടെ വൻ പോലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി വിന്യസിച്ചു.
ഈ സമയത്തിനോടകം നൂറുകണക്കിന് ആളുകൾ ഫ്ളാറ്റ് പൊളിക്കുന്ന ദൃശ്യങ്ങൾ തത്സമയം വീക്ഷിക്കുന്നതിനായി വിവിധ കോണുകളിൽ തന്പടിച്ചിരുന്നു. രാവിലെ ആറു മുതൽക്കേ പരിസരത്തേയ്ക്ക് എത്തിക്കൊണ്ടിരുന്ന ആളുകളുടെ ഒഴുക്ക് ഒരോ മണീക്കൂറിലും കൂടിവന്നു.
എട്ടരയോടെ കായൽ മേഖലകളിൽ പോലീസ് പരിശോധന ആരംഭിച്ചു. കായൽ മാർഗം ഫ്ളാറ്റുകളുടെ സമീപത്തേക്ക് ആളുകൾ എത്തുന്നത് തടയുന്നതിന്റെ ഭാഗമായായിരുന്നു പരിശോധനകൾ. പൊളിക്കൽ നടപടികൾക്കു മുന്നോടിയായി എച്ച്ടുഒ ഹോളിഫെയ്ത്തിനു മുന്നിൽ പൊളിക്കൽ നടപടികൾ ഏറ്റെടുത്ത എഡിഫൈസ് കന്പനി പൂജ നടത്തി. മുഴുവൻ കന്പനി പ്രതിനിധികളും പങ്കെടുത്ത പൂജ ഏതാനും മിനിട്ടുകൾ നീണ്ടുനിന്നു.
കണ്ട്രോൾ റൂം പ്രവർത്തിക്കുന്ന മരട് നഗരസഭയ്ക്കു ചുറ്റും 8.48 ഓടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 8.55ന് സ്ഫോടന വിദഗ്ധരും സബ് കളക്ടറും കണ്ട്രോൾ റൂമിലേക്ക് എത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഒൻപതോടെ തഹസിൽദാർ ആൽഫാ സെറീൻ ഫ്ളാറ്റിലെത്തി ഇവിടത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സ്ഫോടനങ്ങൾക്കു മുന്നോടിയായി ആൽഫ സെറിനിൽ ബ്ലാസ്റ്റിക്ക് സ്വിച്ചുകളും ഘടിപ്പിച്ചു.