ചണ്ഡീഗഡ്: വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ യുവതിയെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയി. പഞ്ചാബിലെ മുക്തസറിലാണ് സംഭവം. വിവാഹചടങ്ങിനുമുന്നോടിയായി ബ്യൂട്ടിപാര്‍ലറിലെത്തിയതായിരുന്നു പെണ്‍കുട്ടി. പാര്‍ലറില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ വെളിയില്‍ കാത്തുനിന്ന രണ്ട് യുവാക്കള്‍ ചേര്‍ന്ന് കാറിലേയ്ക്ക് ബലമായി പിടിച്ചുകയറ്റി. എന്നാല്‍ കുറച്ചുമണിക്കൂറുകള്‍ ക്കുശേഷം യുവതിയെ നഗരത്തിലെതന്നെ മറ്റൊരു ബസ് സ്റ്റോപ്പിന് സമീപം ഇറക്കിവിട്ടു. ഫസില്‍ക്കാ ജില്ലയിലെ പലിവാല സ്വദേശിനിയാണ് യുവതി. കാറിലെത്തിയ ആയുധധാരികളായ സംഘം ബ്യൂട്ടിപാര്‍ലറിന് മുമ്പില്‍ നിന്ന യുവതിയെ ബലമായി കാറില്‍ പിടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിന്മേല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിവാഹത്തിന് മണിക്കൂറുകള്‍മാത്രം ബാക്കി; യുവതിയെ സംഘം തട്ടിക്കൊണ്ടുപോയി
Tags: marriage