വിവാഹം ലൈംഗികതയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് മാത്രം; നര്‍ഗീസ് ബക്രി

വിദേശത്തുനിന്നും ഹിന്ദി സിനിമാലോകത്ത് പ്രവേശിച്ച നര്‍ഗീസ് ബക്രി, വളരെ പെട്ടെന്നായിരുന്നു ബോളിവുഡിലെ താരറാണിയായത്. മറ്റു നടിമാര്‍ക്കില്ലാത്ത ധാരാളം പ്രത്യേകതകള്‍ ഇവര്‍ക്കുണ്ട്. ഇവരോട് ചോദിക്കാം.
? എന്തു തരം കഥാപാത്രങ്ങള്‍ സ്വീകരിക്കാനാണ് നിങ്ങള്‍ക്കു താല്പര്യം.
ഠ ശക്തമായ സ്ത്രീകഥാപാത്രം എനിക്കു ലഭിക്കണം. ആക്്ഷനാണെങ്കില്‍ വളരെ സന്തോഷമാണ്.
? എപ്പോഴും നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു കാണുന്നല്ലോ.
ഠ എന്റെ മനസ് നിഷ്‌കളങ്കമാണ്.
? പുറത്തേക്കുള്ള യാത്രയില്‍ എന്തൊക്കെ എടുക്കാന്‍ നിങ്ങള്‍ മറക്കാറില്ല.
ഠ ടൂത്ത് ബ്രഷ്, പേസ്റ്റ്, ഓഷോ പുസ്തകങ്ങള്‍, ഫോണ്‍… പിന്നെ മറ്റു ചിലതും.
? നിങ്ങള്‍ നിങ്ങളില്‍ ഒരു വിഷയം മാറ്റേണ്ടതുണ്ടെങ്കില്‍ അത് ഏതായിരിക്കും.
ഠ എന്റെ നടപടികള്‍ പലതും ഒരു ചെറുപ്പക്കാരന്റേതായിരിക്കും.
? നിങ്ങളുടെ ജീവിതത്തില്‍ ആകസ്മികമായ ഒരു സന്ദര്‍ഭം.
ഠ ‘റാക്ക് സ്റ്റാര്‍’ പടത്തിലേക്ക് കരാര്‍ ചെയ്യപ്പെട്ടത്.
? നിങ്ങളുടെ ജീവിതത്തില്‍ അത്യന്തം വിഷമവൃത്തത്തില്‍ പെട്ട ഒരു സാഹചര്യം.
ഠ മേല്‍പ്പറഞ്ഞ പടം റിലീസാകുന്നതുവരെ ഞാന്‍ ആരോടും സംസാരിക്കാന്‍ പാടില്ല എന്ന നിബന്ധന.
? നിങ്ങളുടെ സ്വപ്‌നത്തിലെ വിനോദസഞ്ചാര കേന്ദ്രം.
ഠ ഞാന്‍ കുറഞ്ഞപക്ഷം ആറുമാസമെങ്കിലും തെക്കേ അമേരിക്കയില്‍ യാത്ര ചെയ്തു. മച്ചു ബിച്ചു തുടങ്ങിയ പ്രകൃതി ആസ്വദിക്കല്‍.
? നിങ്ങള്‍ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന നൃത്തം.
ഠ കഥക്
? നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം.
ഠ പാട്യാലാ സാല്‍വാര്‍.. കുര്‍ത്താ…
? നിങ്ങളുടെ മനോഹരമായ ചുണ്ടുകള്‍ നിങ്ങള്‍ക്ക് പ്ലസാണോ, മൈനസ്സാണോ.
ഠ എന്റെ ചുണ്ടുകളെക്കുറിച്ച് ഒരുപാട് എഴുതിവന്നിട്ടുണ്ട്. അതും ഒരു പരസ്യമല്ലേ.
? നിങ്ങളുടെ ശരീരത്തുള്ള ഏതെല്ലാം ഭാഗങ്ങളാണ് സുതാര്യമായിരിക്കണമെന്ന് വിചാരിക്കുന്നത്.
ഠ എന്റെ നിതംബഭാഗം. എന്റെ കൂട്ടുകാരികള്‍ എപ്പോഴും എന്റെ നിതംബത്തില്‍ തട്ടി കളിയാക്കാറുണ്ട്.
? നിങ്ങളുടെ ശരീരത്തിലെ അഴകാര്‍ന്ന ഭാഗം.
ഠ എന്റെ കണ്ണുകള്‍.
? സിനിമയുടെ ചിത്രീകരണത്തിനു മുമ്പ് നിങ്ങളുടെ തയാറെടുപ്പുകള്‍ എന്തൊക്കെ…
ഠ രണ്ടു മിനിറ്റ് ധ്യാനത്തില്‍ ഏര്‍പ്പെടും.
? നിങ്ങള്‍ സമാധാന കാംക്ഷിയാണോ, ഉത്സാഹത്തിമിര്‍പ്പുകാരിയാണോ.
ഠ ഞാനെപ്പോഴും എന്തിനെക്കുറിച്ചും ഉത്സാഹവതിയാണ്.
? നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമ…
ഠ ഡര്‍ട്ടി പിക്ചര്‍…
? നിങ്ങളെ ആകര്‍ഷിക്കണമെന്നുണ്ടെങ്കില്‍
ഠ എനിക്കയാള്‍ ചോക്ലോറ്റ് ചിപ്പ് ഐസ്‌ക്രീം വാങ്ങിത്തന്നാല്‍ മതിയാകും.
? നിങ്ങളുടെ വെറുപ്പ് സമ്പാദിക്കണമെങ്കില്‍…
ഠ നുണ പറയണം. കര്‍ക്കശ സ്വഭാവക്കാരനായിരിക്കണം.
? സെക്‌സ് എന്നത്…
ഠ നിര്‍വചിക്കാനാവാത്ത ഒരനുഭവം.
? വിവാഹമെന്നത്…
ഠ സെക്‌സ് അനുഭവിക്കാനുള്ള സര്‍ട്ടിഫിക്കറ്റ്…
? നിങ്ങളുടെ സ്വപ്‌നം…
ഠ ഒരു ആഡംബര ഭവനം.
? നിങ്ങളുടെ അമ്മയ്ക്കു നല്‍കുന്ന മനോഹരമായ ഒരു സമ്മാനം..
ഠ ഒരു ആഗോള വിസിറ്റിംഗ്.

Top