വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി പതിനേഴുകാരനൊപ്പം ഒളിച്ചോടി,പിടിയിലായ യുവതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചൂഷണം ചെയ്തുവെന്ന കേസില്‍ റിമാന്‍ഡില്‍

കൊച്ചി: വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി അയല്‍വാസിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടി. അന്വേഷണത്തിനിടയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ പയ്യനേയും ഇരുപത്തിയേഴുകാരിയായ യുവതിയേയും പോലീസ് കൊച്ചിയില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചൂഷണം ചെയ്തുവെന്ന കേസില്‍ യുവതി റിമാന്‍ഡിലായി. ജുവനൈല്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.കൊച്ചിയില്‍ നിന്നാണ് പതിനേഴുകാരനേയും നീറിക്കോട് സ്വദേശിനിയായ യുവതിയേയും പോലീസ് പിടികൂടിയത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചൂഷണം ചെയ്തുവെന്ന കേസില്‍ റിമാന്‍ഡ്‌ ചെയ്തു. ജുവനൈല്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും നാടുവിടാന്‍ തീരുമാനിച്ചത്. കുട്ടിയെ ഉപേക്ഷിച്ച് യുവതിയും പയ്യനും വേളാങ്കണ്ണിയിലേക്ക് കടന്നു. ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവും മകനെ കാണാനില്ലെന്ന് ആണ്‍കുട്ടിയുടെ പിതാവും പോലീസില്‍ പരാതിയുമായെത്തി. തുടര്‍ന്ന് വേളാങ്കണ്ണിയിലെത്തി അന്വേഷിച്ചെങ്കിലും ഇവരെ പോലീസിന് കണ്ടെത്താനായില്ല. ഇവിടെ വച്ച് ഇവര്‍ വിവാഹിതരായതായും സൂചനയുണ്ടായിരുന്നു.
ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. ഒടുവില്‍ കുട്ടിയെ ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവും മകനെ കാണാനില്ലെന്ന് ആണ്‍കുട്ടിയുടെ പിതാവും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ വേളാങ്കണ്ണിയിലേക്ക് കടന്നതായ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് അവിടെയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം എറണാകുളത്ത് ഹോംനേഴ്സിംഗ് റിക്രൂട്ട്മെന്റിന് എത്തിയപ്പോഴാണ് ആലുവ വെസ്റ്റ് എസ്ഐ അനില്‍കുമാറും സംഘവും ഇരുവരെയും പിടികൂടിയത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top