കൊച്ചി:കെഎം മാണി എന്ന ആ വലിയ നേതാവ് ഇല്ലാത്ത ഇന്നത്തെ കേരള കോൺഗ്രസ് ചുക്കില്ലാത്ത കഷായം പോലെയാണ്. ഇഞ്ചി ഉണങ്ങി ചുക്ക് ആക്കാൻ നന്നായി വെയില് കൊള്ളണം വെള്ളം പറ്റണം അതിനുള്ള ക്ഷമ എങ്കിലും ജോസ് കെ മാണി കാണിക്കാമായിരുന്നു എന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ അദ്ദേഹത്തിൻറെ ഫേസ്ബുക്കിൽ പോസ്റ്റിലൂടെ വിവരിക്കുന്നത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതിൽ കോൺഗ്രസുകാർക്ക് വളരെ സന്തോഷം തോന്നുന്നു അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
മാത്യു കുഴൽനാടൻ്റെ പോസ്റ്റ് പൂർണ്ണമായി :
ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ, ഒരു യുഡിഎഫ് കാരൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു..
ശരിയായ തീരുമാനം എടുത്ത നേതാക്കൾക്ക് അഭിവാദ്യങ്ങൾ..
അധികമായാൽ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. എന്നു പറഞ്ഞതുപോലെ ‘ക്ഷമ’ അത് അധികമാകുന്നത് ദൗർബല്യം തന്നെയാണ്. ഒരാളും കോൺഗ്രസിനെയോ യുഡിഎഫ് നേതൃത്വത്തെയോ തെറ്റ് പറയില്ല. കാരണം മുന്നണി മര്യാദയുടെയും രാഷ്ട്രീയ മര്യാദയുടെയും എല്ലാ സീമകൾക്കും അപ്പുറം ക്ഷമിക്കുകയും പൊറുക്കുകയും ചെയ്തതാണ്. ജനങ്ങൾ ആഗ്രഹിക്കുന്നത് വ്യക്തമായ തീരുമാനങ്ങൾ ആണ്, നിലപാടുകളാണ്. അങ്ങനെയുള്ള നേതൃത്വത്തെ ആണ് ജനം ഇഷ്ടപ്പെടുക.
രാജ്യസഭാ സീറ്റ് അടക്കം നൽകിയപ്പോൾ ഞാനടക്കമുള്ള പ്രവർത്തകർ നിങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തെ ഒരു കോൺഗ്രസ് പ്രവർത്തകൻ പോലും എതിർക്കില്ല എന്നുമാത്രമല്ല ഞങ്ങൾ അഭിമാനത്തോടെ ഏറ്റെടുക്കും.
ജോസ് കെ മാണി എന്ന നേതാവിനോട് പണ്ട് കാരണവന്മാർ പറഞ്ഞ ഒന്നേ പറയാനുള്ളൂ
” വിനാശകാലേ വിപരീത ബുദ്ധി..
കെഎം മാണി എന്ന ആ വലിയ നേതാവ് ഇല്ലാത്ത കേരള കോൺഗ്രസ് ചുക്കില്ലാത്ത കഷായം പോലെയാണ്.
ഇഞ്ചി ഉണങ്ങി ചുക്ക് ആകാൻ നന്നായി വെയില് കൊള്ളണം വെള്ളം പറ്റണം.. അതിനുള്ള ക്ഷമ കാണിക്കാമായിരുന്നു..
ആശംസകൾ..