തിരുവനന്തപുരം: സിപിഎം കോടതിയും പൊലീസ് സ്റ്റേഷനും കൂടിയാണെന്ന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനിന്റെ പരാമർശം വിവാദത്തിൽ ആയിരിക്കയാണ്.കേരള വനിതാ കമ്മീഷൻ നിയമം , വകുപ്പ് (5) (1) (a) ഭേദഗതി വരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ,
ബഹുമാനപ്പെട്ട വനിതാ കമ്മീഷൻ അധ്യക്ഷയുടെ പത്രസമ്മേളനം ദുഃഖവും ഞെട്ടലും ഉളവാക്കിഎന്നും പ്രമുഖ അഭിഭാഷകൻ കൃഷ്ണ കൊച്ചി വെളിപ്പെടുത്തി.
സ്ത്രീ പീഡന പരാതികളില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു. നേതാക്കൻമാർ പ്രതികളാകുന്ന കേസില്‍ കമ്മിഷന്‍റെ ഇടപെടലിനെക്കുറിച്ചായിരുന്നു അധ്യക്ഷയുടെ പ്രതികരണം. പികെ ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും ജോസഫൈന്‍ പറഞ്ഞു.
തിരുവനന്തപുരം കൂട്ട ബലാത്സംഗക്കേസിൽ തെളിവെടുപ്പിനെത്തിയതായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ. പീഡിപ്പിക്കപ്പെട്ട യുവതിയെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സന്ദർശിച്ചു. ഭയാനകമായ സംഭവമാണ് നടന്നതെന്നും പ്രതികൾക്കെതിരേ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. തിരുവനന്തപുരം റൂറൽ എസ്പിയോട് കേസിന്റെ റിപോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
അതേ സമയം, സിപിഎം എന്നാല്‍ കോടതിയും പൊലീസുമാണ് എന്ന് പറയുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യാതൊരു യോഗ്യതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സുരക്ഷക്കായി രൂപീകരിച്ച വനിത കമ്മീഷന്‍റെ അധ്യക്ഷ തന്നെ സ്ത്രീപീഡകരെ ന്യായീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വനിത കമ്മീഷന്‍റെ തലപ്പത്തിരിക്കുന്ന എം.സി ജോസഫൈന്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
കൂട്ടബലാത്സംഗ കേസിൽ യുവതിയുടെ ഭർത്താവ് അടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ഭർത്താവും ഇയാളുടെ മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തതെന്ന പരാതിയിലാണ് കേസ്. ആക്രമണത്തിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചതോടെ നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെടുകയും അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു
പരാതി പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ വനിത കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും എം.സി ജോസഫൈന്‍ പറഞ്ഞു. പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസിൽ കമ്മീഷൻ പുലർത്തുന്ന നിസംഗതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ മറുപടി.
“ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നതു പോലെ ഒരു പാര്‍ട്ടിയുമെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ അവര്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പോലീസ് സ്‌റ്റേഷനുമാണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. സംശയം വേണ്ട.”- ജോസഫൈന്‍ പറഞ്ഞു.