ദിലീപും മീനാക്ഷിയും കാവ്യയും ഒരുമിച്ച പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോ വൈറലാകുന്നു. സാരിയുടുത്താണ് മീനാക്ഷി ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത്. അതുതന്നെയാണ് ചിത്രം വൈറലാകാന്‍ കാരണവും. അടുത്തിടെ നടന്ന നിരവധി പൊതുചടങ്ങുകളില്‍ ദിലീപ് സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയെയും കാണാറുണ്ടായിരുന്നില്ല.
മൂവരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ എത്തി. ഇപ്പോഴിതാ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകര്‍ക്കുണ്ടായിരുന്നു.
https://youtu.be/JEp2yPQHd0Q