പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷെ ചിലപ്പോള്‍ സെലിബ്രിറ്റികളുടെ കാര്യത്തില്‍ ഈ നിയമം ലംഘിക്കപെടാറുണ്ട്.സോഷ്യല്‍മീഡിയയില്‍ വൈറലായ ബാലതാരം മീനാക്ഷിയുടെ ഡ്രൈവിംഗാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അമർ അക്ബര്‍ ആന്റണി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ താരമാണ് മീനാക്ഷി.
പതിമൂന്ന് വയസ് പോലും തികയാത്ത മീനാക്ഷി യമഹ ആര്15 ബൈക്ക് ഓടിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. വീഡിയോ ഹിറ്റായതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ മാതാപിതാക്കള്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് നിയമം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: meenakshi