കൊച്ചി: ദിലീപ് ജയിലിലായതോടെ മകള്‍ മീനാക്ഷിയെ സ്വന്തമാക്കാന്‍ മഞ്ജുവാര്യര്‍ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മഞ്ജുവിന്റെ ഈ നീക്കം നടക്കില്ലെന്നാണ് സൂചന.മഞ്ജുവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നാണത്രേ മീനാക്ഷിയുടെ നിലപാട്. ഇക്കാര്യം വീട്ടുകാരെ മീനാക്ഷി അറിയിച്ചു കഴിഞ്ഞു. അഛനെ ജയിലിടക്കാന്‍ കാരണം അമ്മയാണെന്ന് മീനാക്ഷിക്ക് നന്നായി അറിയാം. അതിനാല്‍ തന്നെ ഇനി അമ്മക്കൊപ്പം ഒരു ജീവിതം ഇല്ലെന്നാണ് മീനാക്ഷിയുടെ നിലപാട്.മീനാക്ഷിയെ വിട്ടുകൊടുക്കാന്‍ ദീലീപിനും താല്‍പര്യമില്ല. ഇക്കാര്യത്തില്‍ ദീലിപിന്റെ വീട്ടുകാരും ദിലീപീനൊപ്പമാണ്. നടിയെ ഉപദ്രവിക്കുന്ന കാര്യത്തില്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍ക്കും അറിവുള്ളതായിട്ടാണ് സൂചന.
ദിലീപ് ജയിലിലായതോടെ മകള്‍ മീനാക്ഷിയെ സ്വന്തമാക്കാന്‍ മഞ്ജുവാര്യര്‍ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മഞ്ജുവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നാണത്രേ മീനാക്ഷിയുടെ നിലപാട്. ഇക്കാര്യം വീട്ടുകാരെ മീനാക്ഷി അറിയിച്ചു കഴിഞ്ഞു. അച്ഛനെ ജയിലിടക്കാന്‍ കാരണം അമ്മയാണെന്നും അതിനാല്‍ തന്നെ ഇനി അമ്മക്കൊപ്പം ഒരു ജീവിതം ഇല്ലെന്നുമാണ് മീനാക്ഷിയുടെ നിലപാട്.മീനാക്ഷിയെ വിട്ടുകൊടുക്കാന്‍ ദീലീപിനും താല്‍പര്യമില്ല. ഇക്കാര്യത്തില്‍ ദീലിപിന്റെ വീട്ടുകാരും ദിലീപീനൊപ്പമാണ്. നടിയെ ഉപദ്രവിക്കുന്ന കാര്യത്തില്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍ക്കും അറിവുള്ളതായിട്ടാണ് സൂചന. അതിനാല്‍ തന്നെ ദിലീപിനെ ഒരു ക്രൂരനായി ചിത്രീകരിക്കാനൊന്നും ഇവര്‍ ഒരുക്കമല്ലത്രേ. നടി ഇത് അര്‍ഹിക്കുന്നുവെന്നു തന്നെയാണ് ഇവരുടെ കുടുംബാഗങ്ങളുടെയും അഭിപ്രായം.
അതേസമയം മീനാക്ഷിക്കുവേണ്ടി മഞ്ജു വാര്യര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇത്തരം ഒരു കേസില്‍ ജയിലിലായ അഛനൊപ്പം മകള്‍ സുരക്ഷിതയല്ലെന്ന വാദമായിരിക്കും മഞ്ജു ഉയര്‍ത്തുക. എന്നാല്‍ ഇത് വിലപോകില്ല. മീനാക്ഷിയുടെ തീരുമാനമാണ് ഇതില്‍ പ്രധാനം. ഒരു കാരണവാശാലും പിതാവായ ദിലീപിനെയും അച്ഛമ്മയേയും വിട്ടു പോകില്ലന്ന നിലപാടിലാണ് മീനാക്ഷി. ദിലീപ്-മഞ്ജു വേര്‍പിരിയലിനുശേഷം ദിലീപിനൊപ്പം താമസിക്കുന്ന മീനാക്ഷിയുടെ സാന്നിധ്യത്തില്‍ കാവ്യാ മാധവനെ ദിലീപ് വിവാഹം ചെയ്തത് മഞ്ജു വാര്യര്‍ക്ക് വലിയ പ്രഹരമായിരുന്നു.
ഇതിനു ശേഷം നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് രംഗത്ത് വന്ന മഞ്ജു നല്‍കിയ ചില സുപ്രധാന വിവരങ്ങളാണ്. ഇതാണ് പിന്നീട് ദിലീപിന് നടിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്ന നിഗമനത്തില്‍ അന്വേഷണ സംഘത്തെ എത്തിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പ്രമുഖ നടി കാവ്യ മാധവിനിലേക്കും നീളുന്നു. അറസ്റ്റിലായ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനും പങ്കുണ്ടെന്നതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചതായി കൈരളി പീപ്പിള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.കാവ്യയ്ക്കെതിരെ അന്വേഷണ സംഘം നാല് തെളിവുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. കാവ്യയുമായി പള്‍സര്‍ സുനിയ്ക്ക് നാല് വര്‍ഷത്തെ പരിചയമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. 9 തവണ ഇയാള്‍ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയിരുന്നു. കാമുകിയോടൊപ്പവും ഇയാള്‍ ലക്ഷ്യയിലെത്തിയിട്ടുണ്ട്.
പള്‍സര്‍ സുനിയ്ക്ക് ദിലീപ് രണ്ട് ലക്ഷം രൂപ നല്‍കിയ വിവരം കാവ്യയ്ക്കും അറിയാമായിരുന്നെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായാണ് അറിയുന്നു. കാവ്യയെയും അമ്മയെയും പോലീസ് ഇതുസംബന്ധിച്ച് ഉടന്‍ ചോദ്യം ചെയ്യും. നേരത്തെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.


