ഗ്ലാമറസായി ബിക്കിനി ലുക്കില്‍ ഞെട്ടിച്ച് മീര നന്ദന്‍; ഇത് അല്‍പ്പം കൂടിയോ എന്ന് ആരാധകര്‍

വിവാഹം കഴിഞ്ഞ് ഏറെ കാലമായെങ്കിലും മീരനന്ദന്റെ ഹണിമൂണ്‍ യാത്രകള്‍ അവസാനിച്ചിട്ടില്ല.. ഒരു വര്‍ഷത്തിന് ശേഷവും ഹണ്‍മൂണ്‍ ആഘോഷിക്കുന്ന മീരനന്ദന്റെ പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബീച്ച് വെക്കേഷനിലെ ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ത്തന്നെ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു. ബീജ് പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രമാണ് മീര ധരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഹണിമൂണ്‍ അല്പം വൈകിയാലും ഒരു നഷ്ടബോധവും ഇല്ല’ എന്ന കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം മീര പങ്കുവച്ചിട്ടുണ്ട്.

ചിത്രങ്ങളിലെ വസ്ത്രത്തിനെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകള്‍ രേഖപ്പെടുത്തുകയാണ് പ്രേക്ഷകര്‍. ‘ഇത് അല്പം കൂടിപ്പോയി’, ‘അയ്യേ, ഇതെന്ത് ബിക്കിനി?’, ‘നമ്മുടെ ജീവിതം നമുക്കുള്ളത്. ആരേയും മൈന്‍ഡ് ചെയ്യേണ്ട’ തുടങ്ങി സമ്മിശ്രപ്രതികരണമാണ് പോസ്റ്റിനു ലഭിക്കുന്നത്.

മീര നന്ദന്റെ വിവാഹനിശ്ചയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

കിഴക്കന്‍ ആഫ്രിക്കയിലെ സീഷെല്‍സ് ദ്വീപിലാണ് മീര നന്ദനും ഭര്‍ത്താവ് ഭര്‍ത്താവ് ശ്രീജുവും ഹണിമൂണ്‍ ആഘോഷിക്കുന്നത്. വിവാഹശേഷം ഹണിമൂണിന് സമയമില്ല, തങ്ങള്‍ രണ്ടുപേരും ജോലിത്തിരക്കിലാണെന്ന് മീര പറഞ്ഞിരുന്നു. 2024 ജനുവരിയില്‍ ആയിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം.

https://www.instagram.com/p/DRo3L-9jHyQ/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

 

Top