ബാഗ്ദാദ്:ഐ എസിന്റെ മരണദൂതന്‍ ‘അബു അസ്രായേല്‍’.ഈ മരണദൂതന്റെ പേരുകേള്‍ക്കുന്നതേ ഇസ്ളാമിസ്റ്റ് തീവ്രവാദികള്‍ക്ക് ഞെട്ടിവിറക്കും . ഇറാക്കിലെ ഒറിജിനല്‍ റാംബോ ആയ ഈ വീരന്‍ ഇതുവരെ 1,500 ഐഎസ് ഭീകരരെയാണ് കൊന്നൊടുക്കിയത്. അയൂബ് ഫാലേ അല്‍-റൂബെയ് എന്ന ഇദ്ദേഹത്തിന്റെ വിളിപ്പേരാണ് അബു അസ്രായേല്‍. ഈ അറബ് വാക്കിന്റെ അര്‍ഥം മരണദൂതന്‍ എന്നാണ്. ഈ പേര് വെറുതെ കിട്ടിയതല്ല. ഐഎസ് ഭീകരര്‍ക്ക് അസ്രായേല്‍ ശരിക്കും മരണദൂതനാണ്. ഇറാക്കി ജനതയുടെ മുഴുവന്‍ ഹീറോ ആണ് ഇന്ന് അബു അസ്രായേല്‍.
ഇറാക്കി ഷിയ സൈനികഗ്രൂപ്പായ ഇമാം അലി ബ്രിഗേഡിലെ കമാന്‍ഡറാണ് അസ്രായേല്‍. പരുക്കന്‍ സ്വഭാവത്തിനൊപ്പം തന്നെയുള്ള തമാശകളും അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു. സാധാരണരീതിയില്‍ നിന്നു വ്യത്യസ്തമായ യുദ്ധമാര്‍ഗങ്ങളാണ് അസ്രായേലിന്റേത്. പലപ്പോഴും തോക്ക് കൂടാതെ കോടാലി, വാള്‍ തുടങ്ങിയ ആയുധങ്ങളുമേന്തിയാണ് അദ്ദേഹത്തിന്റെപോരാട്ടം. ഹോളിവുഡ് കഥാപാത്രമായ റാംബോയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ശത്രുക്കളെ ആക്രമിക്കുന്നത്. ഭീകരവാദികളുടെ മൃതശരീരത്തെപ്പോലും അസ്രായേല്‍ വെറുതെവിടാറില്ല. പൊടിയല്ലാതെ യാതൊന്നും അവശേഷിക്കില്ല എന്നര്‍ഥം വരുന്ന ‘ഇല്ല താഹിന്‍’ ആണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.
കുട്ടികളെ സ്കൂളില്‍ കൊണ്്ടുവിടാന്‍ പോകുമ്പോള്‍ താന്‍ സമാധാനശീലനാണ്, പക്ഷേ, ഐഎസിന് തന്റെ മറ്റൊരു മുഖമാണ് കാട്ടുന്നതെന്ന് അസ്രായേല്‍ എഎഫ്പിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏറെക്കാലം ഐഎസിന്റെ പിടിയിലായിരുന്ന സിന്‍ജാര്‍ നഗരം തിരികെപ്പിടിക്കാന്‍ നേതൃത്വം നല്കിയത് അസ്രായേലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അസ്രായേലിന്റെ പോരാട്ടം ചിത്രികരിച്ച നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഐഎസിനെ ഷവര്‍മ പോലെ നുറുക്കുമെന്ന് അദ്ദേഹം ഒരു വീഡിയോയില്‍ പറയുന്നു.