നെഞ്ചുവേദനയെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ബച്ചനെ പിന്നീട്, അ‍ഡ്മിറ്റ് ചെയ്യുകയായിരുന്നു.
ആരോഗ്യസ്ഥിതിയെകുറിച്ച് ആശുപത്രിവൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ന് രാവിലെ മുംബൈയില്‍നടന്ന, പുതിയ സിനിമയുടെ ടീസര്‍റിലീസ് ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ശേഷം വീട്ടിലെത്തിയപ്പോഴാണ് വേദന അനുഭവപ്പെട്ടത്. അഞ്ചുവര്‍ഷംമുന്‍പ് ഉദരസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ബച്ചന്‍ രണ്ടാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.രണ്ട്ശസ്ത്രക്രിയയ്ക്കും അദ്ദേഹംവിധേയനായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top