മാനസ്സിക വിഭ്രാന്തിയുള്ള അമ്മയെയും, മകളെയും ആക്രമിച്ച മുഴുവൻപേർക്കെതിരെയും വധശ്രമത്തിന് കേസ്സെടുക്കണം.പായ്ച്ചിറ നവാസ് ഡി.ജി.പി എന്നിവർക്ക് പരാതി നൽകി

കൊച്ചി :വൈപ്പിൻ പള്ളിപ്പുറത്ത് മനോവൈകല്യമുള്ള സ്ത്രീയെയും, അവരുടെ വിദ്യാർത്ഥിനിയായ 14 വയസ്സുള്ള മകളെയും അതിക്രൂരമായി മർദ്ധിച്ചും, കാൽപാദത്തിലും മറ്റും ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തവർക്കെതിരെ വധശ്രമത്തിനുൾപ്പടെ കേസ്സെടുക്കണമെന്നും, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ് ഉന്നത നിയമ-അധികാര സ്ഥാനങ്ങളിൽ പരാതി നൽകി. സ്ത്രീ സ്വാതന്ത്ര്യവും, അവകാശവും പ്രസംഗിച്ചു നടക്കുന്ന ഫെമിനിസ്റ്റുകളും, വനിതാ സംഘടനകളും ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് താൻ ഈ പരാതി നൽകുന്നതെന്ന് ആദ്യമേ പരാതിക്കാരൻ രേഖാമൂലം അധികാരികളെ അറിയിച്ചിട്ടുണ്ട്. സാധുക്കളായ അമ്മയെയും – മകളെയും മർദ്ധിക്കുന്ന വീഡിയോ പുറത്ത് വന്നയുടനെ തന്നെ വിഷയത്തിൽ ശക്തമായി ഇടപ്പെട്ട വ്യക്തിയാണ് നവാസ്.

കൂടാതെ ഇന്നലെ രാത്രി ഈ ആക്രമണത്തിന്റെ വ്യക്തമായ കാരണങ്ങളും, രേഖകളും സഹിതം ഇദ്ദേഹം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത 26 മിനുട്ടുള്ള ലൈവ് വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. ഇതിൽ ആക്രമണത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിവരിക്കുകയും, പോലീസിനെയും – അക്രമികളായ സ്ത്രീകളെയും, സ്ത്രീ സംരക്ഷകർ എന്നവകാശപ്പെടുന്നവരെയും കണക്കിന് പഞ്ഞിക്കിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും കൂടെയാണ് ഇന്നലെ രാവിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതും റിമാൻഡിലായതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സ്ത്രീയെന്ന പരിഗണനപോലും നൽകാതെ, മറ്റൊരുകൂട്ടം സ്ത്രീകൾ ക്രൂരമായി ആക്രമിച്ചത് കേരള മന:സാക്ഷിയെ ഞെട്ടിക്കുകയും – വിഷമത്തിലാക്കുകയും ചെയ്തിരുന്നു. ഇവർക്ക് മറ്റ് ചില പുരുഷൻമാരുടെ പൂർണ്ണമായ പിന്തുണയുണ്ടായിരുന്നു. കൂടാതെ മൂന്ന് മാസങ്ങൾ കൊണ്ട് ഇവർ ഈ സ്ത്രീയെയും -മകളെയും നിരന്തരം മർദ്ധിക്കുകയായിരുന്നു. ഈ ഞായറാഴ്ച 4 പ്രാവശ്യവും, തിങ്കളാഴ്ച്ച രാവിലെ 9. 30 നും ക്രൂരമായിട്ടുള്ള മർദ്ധനം തുടർന്നു. ഈ സംഭവം അക്രമികളുടെ കൂടെയുണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തി. അതിനെ നവ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സംഭവം വിവാദമായി. അക്രമികൾക്കെതിരെ കൊലപാതകശ്രമം, ഗൂഡാലോചന, അന്യായമായി സംഘംചേരൽ, വീട്ടിലേക്ക് അതിക്രമിച്ച്കടക്കൽ, പൊതുജനശല്യം, മനുഷ്യാവകാശ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി, മുഴുവൻ പ്രതികളെയും ജാമ്യമില്ല വകുപ്പ് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നിരവധി പൊതുതാൽപര്യ ഹർജികൾ നൽകിയിട്ടുള്ള പായ്ച്ചിറ നവാസ് അധികാരികള സമീപിച്ചത്.

മൂന്ന് പേർക്കെതിരെ ചില വകുപ്പകൾ ചേർത്ത് മുനമ്പ പോലീസ് FIR രജിസ്റ്റർ ചെയ്യുകയും, ഇവരെ റിമാൻഡിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പേലീസ് വളരെ നിസാര വകുപ്പുകൾ ചേർത്ത് പ്രതികളെ സഹായിക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പ്രധാന കാരണം , പ്രതി പട്ടികയിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ ഭരണകക്ഷി പാർട്ടിയുടെ അഭിവാജ്യ ഘടകമായ വനിത സംഘത്തിന്റെ സംസ്ഥാന നേതാവു കൂടിയാണ്. മർദ്ധനത്തിൽ പരിക്കേൾക്കുന്നവരെ ഈ സ്ത്രീ സുരക്ഷ ഭടൻമാർ ആശുപത്രിയിൽ എത്തിക്കാനൊ..? നിയമപരമായി നേരിടാനൊ പോലീസ് തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ ഇതിനെക്കുറിച്ചു പരാതി നൽകാൻ കാരണം.അടിയന്തര നടപ്പികൾ സ്വീകരിക്കാനാണെന്നും , നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും പായ്ച്ചിറ നവാസ് ഉന്നത അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

Top