ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇനിയും സംശയം തീര്‍ന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി എംഎ ഒന്നാം ക്ലാസോടെ പാസായി എന്ന വാര്‍ത്ത വിശ്വസിക്കാനാവില്ല. പ്രധാനമന്ത്രിയുടെ ബിരുദം കെട്ടിച്ചമച്ച വാര്‍ത്തയെന്ന് കേജ്രിവാള്‍ പറഞ്ഞു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ വെളിപ്പെടുത്താന്‍ ദില്ലി സര്‍വ്വകലാശാല മടിക്കുകയാണ്.
രേഖകള്‍ പുറത്തുവിടാന്‍ സര്‍വ്വകലാശാല വിസമ്മതിച്ചതെന്തുകൊണ്ടാണെന്നും അതിനര്‍ത്ഥം അത്തരത്തിലൊരു ബിരുദം മോദിക്ക് സ്വന്തമായില്ല എന്നല്ലേയെന്നും കേജ്രിവാള്‍ ചോദിച്ചു.
മോദിയുടെ ബിരുദത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അല്ലാത്തപക്ഷം അത്തരത്തിലൊരു ബിരുദം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആ രേഖകള്‍ പുറത്തുവിടാന്‍ അധികൃതര്‍ മടിക്കുന്നതെന്തുകൊണ്ടാണെന്ന് കേജ്രിവാള്‍ ചോദിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കത്തെഴുതിയതിനെത്തുടര്‍ന്ന് വിവരങ്ങള്‍ കൈമാറാന്‍നേരത്തെ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഗുജറാത്ത്, ദില്ലി സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഇവിടെ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിയായിരുന്ന മോദി പൊളിറ്റിക്കല്‍ സയന്‍സില്‍ 62.3 ശതമാനം മാര്‍ക്കോടെ 1983ലാണ് എംഎ പാസ്സായത്.
യൂറോപ്യന്‍ പൊളിറ്റിക്സ്, ഇന്ത്യന്‍ പൊളിറ്റിക്കല്‍ അനാലിസിസ്, സൈക്കോളജി ഓഫ് പൊളിറ്റിക്സ് എന്നിവയായിരുന്നു വിഷയങ്ങള്‍. ഒന്നാം വര്‍ഷം 400 ല്‍ 237 ഉം രണ്ടാം വര്‍ഷം 262 ഉം മാര്‍ക്കാണ് മോദിക്ക ലഭിച്ചത്. ഗുജറാത്ത് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എംഎന്‍ പട്ടേല്‍ വ്യക്തമാക്കുന്നു. എന്നാല്‍ മോദിയുടെ ബിരുദം സംബന്ധിച്ച് ദില്ലി സര്‍വ്വകലാശാലയ്ക്ക് യാതൊരു വിവരവുമില്ല.