മന്ത്രി കെ.ടി ജലീലും ശിവശങ്കറും സ്വപ്‌ന സുരേഷുമായി ഫോണിൽ ! ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരമെന്ന് : കെ ടി ജലീൽ

തിരുവനന്തപുരം:പിണറായി സർക്കാരിന് വീണ്ടും പ്രഹരം നൽകിക്കൊണ്ട് ഫോൺ ലിസ്റ്റുകൾ പുറത്തായി. നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും സർക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധം തെളിയിക്കുന്നതാണിത് . ഇതു തെളിയിക്കുന്ന ഫോൺ കോൾ ലിസ്റ്റ് പുറത്തായിരിക്കയാണ് . ഉന്നത വിദ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവരുമായി സ്വപ്ന നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൾ ലിസ്റ്റ് വ്യക്തമാക്കുന്നു. മന്ത്രി ജലീലിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെയും സ്വപ്ന വിളിച്ചിട്ടുണ്ട്.

അതേസമയം സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശ പ്രകാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. 2020 മെയ് 27ന് യുഎഇ കോൺസൽ ജനറലിന്റെ ഔദ്യോഗിക ഫോണിൽ സന്ദേശം ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റംസാനോട് അനുബന്ധിച്ച് യുഎഇ കോൺസുലേറ്റ് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും താൻ അതിൽ നേരത്തെ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി. ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. ഭക്ഷണക്കിറ്റുകളുണ്ടെന്നും വിതരണം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കാനും ജനറൽ പറഞ്ഞു. മെസേജിന് മറുപടിയായി കൺസ്യൂമർഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് പറഞ്ഞതായും മന്ത്രി. ഓഫീസ് ജീവനക്കാരിയായ സ്വപ്‌ന നിങ്ങളുമായി ബന്ധപ്പെടുമെന്നാണ് ജനറൽ പറഞ്ഞത്. സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് കൈവശമുണ്ടെന്നും കെടി ജലീൽ.

9 തവണയാണ് മന്ത്രി കെ.ടി. ജലീലും സ്വപ്നയും തമ്മിൽ ഫോണിൽ സംസാരിച്ചത്. ജൂൺ ഒന്നിന് മാത്രമാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. ബാക്കിയുള്ള എട്ട് തവണയും മന്ത്രി അങ്ങോട്ട് വിളിക്കുകയായിരുന്നു. ജൂൺ ഒന്നാം തീയതി ഉച്ചയ്ക്ക് 1.27ന് 98 സെക്കൻഡ് സംസാരിച്ചു. രണ്ടാം തീയതി വൈകിട്ട് 4 മണിക്കുള്ള സംഭാഷണം 64 സെക്കൻഡ് നീണ്ടു. ജൂൺ അഞ്ചാം തീയതി ഉച്ചയ്ക്ക് 1.59ന് 89 സെക്കൻഡ് സംസാരിച്ചു. ജൂൺ എട്ടാം തീയതി ഉച്ചയ്ക്ക് 1.9ന് 105 സെക്കൻഡ് സംസാരിച്ചു. ജൂൺ 16-ന് വൈകിട്ട് 7.59ന് 79 സെക്കൻഡ് സംസാരിച്ചു. ജൂൺ 23ന് രാവിലെ 10.13ന് നാണ് അടുത്ത കോൾ. അപ്പോഴോക്ക് കാൾ കട്ടായി സ്വപ്ന എസ്എംഎസ് അയച്ചു. 10.15ന് 54 സെക്കൻഡ് സംസാരിച്ചു. ജൂൺ 24ന് രാവിലെ 9.50ന് 84 സെക്കൻഡ് സംസാരിച്ചു.

ജൂൺ മൂന്നാം തീയതി സരിത്ത് എംബസി ഡ്രൈവറെയും അറ്റാഷേയും വിളിച്ചു. സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചതിന്റെ വിവരവും പുറത്തു വന്നിട്ടുണ്ട്. മന്ത്രി ജലീലിന്റെ പേഴ്സനൽ സ്റ്റാഫ് അംഗം നാസറിനെയും സരിത്ത് വിളിച്ചിട്ടുണ്ട്. അതേസമയം വാട്സാപ്പ് കോളുൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുമെന്ന് എൻ.ഐ.എ വ്യക്തമാക്കിയിട്ടുണ്ട്.

Top