തിരുവനന്തപുരം: മന്ത്രി മാത്യൂ.ടി.തോമസിന്റെ ഗണ്‍മാനെ വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. ആത്മഹത്യയാണെന്ന് പ്രഥമിക നിഗമനം. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ കൊല്ലം കടയ്ക്കല്‍ സ്വദേശി സുജിത്ത് (27)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയത്.
രണ്ട് വര്‍ഷമായി മന്ത്രിയുടെ ഗണ്‍മാനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കൈയിലെ ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോര്‍വര്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. കടയ്ക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: gun man


