വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി സിപിഐഎം കള്ളവോട്ട് ചെയ്തു; ഇത്തരത്തില്‍ വിജയം നേടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി

oomen_chandy_

കണ്ണൂര്‍: കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിപിഐഎമ്മിന് തലവേദനയായി. കണ്ണൂര്‍ ധര്‍മ്മടത്തായിരുന്നു കള്ളവോട്ട് കൂടുതലായി നടന്നത്. സിപിഐഎം പാര്‍ട്ടിയുടെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് കള്ളവോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. കള്ളവോട്ട് ചെയ്ത് ജനങ്ങളെ പറ്റിച്ച് വിജയിക്കാമെന്നാണ് സിപിഐഎം ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു.

കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ ജനാധിപത്യ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പതിവ് പോലെ സിപിഐഎമ്മിനു നിഷേധിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയുമാണ് സിപിഐഎം പാര്‍ട്ടി ഗ്രാമങ്ങളെ നില നിറുത്തിയിരിക്കുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടര്‍മാരെയും തിരഞ്ഞെടുപ്പ് ഡ്യുട്ടിക്കൈത്തുന്ന ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തിയാണ് സിപിഐഎം തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷന്റെ ദൃശ്യങ്ങളിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. ഒരേ ആളുകള്‍ തന്നെ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തെ 124 മുതല്‍ 139 വരെയുള്ള അഞ്ച് ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കള്ളവോട്ട് സാധ്യത കണക്കിലെടുത്ത് കണ്ണൂരിലെ ഏഴ് മണ്ഡലങ്ങളിലെ 90 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് യുഡിഎഫ് തെരഞ്ഞുടുപ്പ് കമ്മീഷന് പരാതി നല്‍കി. 23 പേര്‍ കള്ള വോട്ട് ചെയ്തതായി യുഡിഎഫ് നേതൃത്വം ആരോപിച്ചു.

Top