കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന് കൊവിഡ്.

കൊച്ചി:കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്‌. കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ.കഴിഞ്ഞ ദിവസം നടത്തിയ ആർടി പിസിആർ ടെസ്റ്റിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുമായി അടുത്തിടപഴകിയ ഉദ്യോഗസ്ഥരടക്കമുള്ളവർ നിരീക്ഷണത്തിൽ പോകും.

നേരത്തെ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വർഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ മന്ത്രി വി.എസ് സിനുൽ കുമാറും പങ്കെടുത്തിരുന്നു. എന്നാൽ ഈ വേദിയിലെല്ലാം സാമൂഹിക അകലം പാലിച്ചിരുന്നു.മന്ത്രിയുടെ ഓഫിസിലും സാമുഹിക അകലവും മറ്റ് കൊവിഡ് മാർഗ നിർദേശങ്ങളും പാലിച്ചിരുന്നതിനാൽ മന്ത്രിയുമായി പ്രാഥമിക സമ്പർക്കമുള്ളവർ മാത്രം നിരീക്ഷണത്തിൽ പോയാൽ മതിയാകും എന്നാണ് നിലവിലെ നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top