വിദേശ്യകാര്യ മന്ത്രി സുഷമാ സ്വരാജ് ആശുപത്രിയില്‍

sushma

ദില്ലി: കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ സുഷമയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

സുഷമയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ( എയിംസ് ) സുഷമയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സുഷമ 20 വര്‍ഷമായി പ്രമേഹ രോഗബാധിതയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ എയിംസിലെ ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണ് മന്ത്രി. ഇന്ത്യയിലെത്തിയ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top