പാലക്കാട് :
മന്ത്രി വി.ശിവൻകുട്ടി ഒരു നടനൊപ്പം നിൽക്കുന്ന ചിത്രം പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൻ മാവുങ്കലിനൊപ്പമുള്ളതാക്കി എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ച സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി.പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടിൽ പ്രതീഷ് കുമാറി(49)നെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്തത്.സംഘത്തിലെ മറ്റുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണ് പോലീസ്. കൂടുതൽ പ്രതികൾ വലയിലാകുമെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.


