
കോട്ടയം :മന്ത്രി വി.എൻ. വാസവന്‍ പാലാ ബിഷപ്പിനെ കണ്ടു. ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമാണെന്നും വി.എന്‍ വാസവന്‍. ബിഷപ്പുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ശക്തമായ നിലപാടുമായി മുന്നോട്ടുപോവും. ബിഷപ്പിന്റെ പ്രസ്താവനയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളും ഭീകരവാദികളുമാണെന്നും അദ്ദേഹം പറഞ്ഞു.ബിഷപ്പിനെ സന്ദർശിച്ചത് സർക്കാർ ദൂതുമായല്ലെന്നും ബിഷപ്പ് ഹൗസിലേത് പതിവ് സന്ദർശനമാണെന്നും പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണ്. വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചർച്ച ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ശക്തിയുക്തം നേരിടുമെന്ന് പറഞ്ഞ മന്ത്രി തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
ഇക്കാര്യത്തിൽ സർക്കാർ സമവായ ചർച്ചകൾ ആലോചിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണ്. നിലവിൽ സമവായ ചർച്ചകൾ നടത്തേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രിയുടെ അറിവോടെയല്ല തന്റെ സന്ദർശനമെന്നും നല്ല പാണ്ഡിത്യമുള്ള വ്യക്തിയാണ് പാലാ ബിഷപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.ബിഷപ്പിന്റെ പ്രസ്താവനയില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു. നിരവധി വേദികളില്‍ ബിഷപ്പിനൊപ്പം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം നന്നായി പ്രസംഗിക്കുന്ന ആളാണ്. പ്രതിപക്ഷനേതാക്കളും ബി.ജെ.പി നേതാക്കളും സന്ദര്‍ശിച്ചത് ദുരുദ്ദേശ്യത്തോടെയാണ്. താന്‍ വന്നത് സൗഹൃദം പുതുക്കാന്‍ വേണ്ടി മാത്രമാണ്. സമവായനീക്കം നടത്താന്‍ യാതൊരു പ്രശ്‌നവും ഇവിടെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.