സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയ സഹോദരിമാരില്‍ പതിമൂന്ന് വയസുകാരി ഗര്‍ഭിണിയായി

മലപ്പുറം: കൊളത്തൂരില്‍ സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെട്ട പതിമൂന്ന് വയസുകാരി ഗര്‍ഭിണിയായി. സഹോദരിയായ പതിനൊന്നു വയസുകാരിയേയും പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. കോട്ടക്കലിനടുത്ത സ്‌കൂളില്‍ ആറാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയും നാലാംക്ലാസില്‍ പഠിക്കുന്ന സഹോദരിയേയും സ്‌കൂള്‍ ദിവസങ്ങളില്‍ പോലും പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.

ചൈല്‍ഡ് ലൈന്റെ സഹായത്തോടെ പൊലീസ് നടത്തിയ വൈദ്യപരിശോധനയില്‍ ആറാംക്ലാസുകാരി രണ്ടു മാസം ഗര്‍ഭിണിയാണ്. പതിനൊന്നുകാരിയും കാലങ്ങളായി പീഡനത്തിന് ഇരയാകുന്നൂവെന്നാണ് വൈദ്യപരിശോധയിലെ കണ്ടെത്തല്‍. കുട്ടികളുടെ ബന്ധുക്കളുടെ സഹായത്തോടെയാണ് സെക്‌സ് റാക്കറ്റ് ഉപയോഗിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന് പുറത്തെത്തിച്ചും പഡനത്തിന് ഇരയാക്കിയിരുന്നതായി കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മൂന്നു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ഒട്ടേറെ പ്രതികള്‍ വേറേയുമുണ്ടെന്നാണ് നിഗമനം. കൊളത്തൂര്‍ പൊലീസിനാണ് അന്വേഷണ ചുമതല. കുട്ടികളെ മഞ്ചേരിയിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.

Top