പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു ; യുവാവിനൊപ്പം പിടിയിലായത് കുട്ടിയുടെ മുത്തച്ഛനും ; ചുരുളഴിയുന്നത് 3 വർഷത്തെ പീഡന കഥ

കൊടുമണ്‍:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ച സംഭവത്തില്‍ മുത്തശ്ശന്‍ അറസ്റ്റില്‍.പെണ്‍കുട്ടിയുടെ കാമുകനും പീഡന പരാതിയില്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് യുവാവ് അറസ്റ്റിലായത്.

ഈ പരാതി സംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോളാണ് മൂന്ന് വര്‍ഷമായി മുത്തശ്ശന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് അറുപത്തിമൂന്നുകാരനായ മുത്തശ്ശനേയും അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനാപുരം പിടവൂര്‍ കമുകുംചേരി ഈട്ടിവിള വീട്ടില്‍ രാജേഷ് (20) ആണ് അറസ്റ്റിലായ യുവാവ്. രാജേഷ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ മൂന്ന് വര്‍ഷമായി തുടരുന്ന മുത്തശ്ശന്റെ പീഡനം പുറത്തറിയുന്നത്.

സമൂഹമാധ്യമം വഴിയാണ് പെണ്‍കുട്ടി യുവാവുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് 2018 മുതല്‍ മുത്തശ്ശന്‍ പീഡിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.

സംഭവത്തില്‍ മുത്തശ്ശനും കാമുകനുമെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്

Top