ഐസിയുവിലായിരുന്ന പെണ്‍കുട്ടിയെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം; ആശുപത്രി ജീവനക്കാരുടെ ക്രൂരതയിങ്ങനെ

ഉത്തര്‍പ്രദേശ്: പെണ്‍കുട്ടികള്‍ക്ക് ഐസിയുവിലും രക്ഷയില്ലാത്ത അവസ്ഥ. ഉത്തര്‍പ്രദേശില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവമുണ്ടായത്.

പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുട്ടിയെ വെന്റിലേറ്ററില്‍ മാറ്റിയപ്പോള്‍ ജീവനക്കാര്‍ കുട്ടിക്ക് മയങ്ങാനുള്ള കുത്തിവെയ്പ് നല്‍കി. പിന്നീട് കുട്ടിയുടെ കൈകളും കാലുകളും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് സംശയിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ കംപൗണ്ടറും നാലുപേര്‍ ക്ലീനിങ് ജീവനക്കാരുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പെണ്‍കുട്ടി ബന്ധുക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് റജിസ്റ്റര്‍ ചെയ്തതായും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Top