ക്രൈം ഡെസ്‌ക്
കട്ടപ്പന: അമ്മയെയും മകളെയും പ്രണയിക്കുകയും രണ്ടു പേരെയും ലൈംഗികമായി പീഡിപ്പിക്കുകയും, മകളെ ഗർഭിണിയാക്കുകയും ചെയ്ത കേസിൽ ഇരുവരുടെയും കാമുകൻ പിടിയിലായി. പരസ്പരം അറിയാതെ അമ്മയെയും മകളെയും പ്രണയിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു പ്രതിയെന്നു പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പുതറ മത്തായിപ്പാറ കത്തിതേപ്പൻ മനയ്ക്കൽ ബിജു(38)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെയും കാമുകന്റെയും രഹസ്യബന്ധം കണ്ട പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. കെട്ടിട നിർമാണ തൊഴിലാളിയായ ബിജു പെൺകുട്ടിയുടെ അമ്മയുമായി മൊബൈൽ ഫോണിലൂടെയാണ് ബന്ധം സ്ഥാപിച്ചത്. രണ്ടു വർഷത്തോളമായി അമ്മയുമായി അടുപ്പമുണ്ടായിരുന്ന ബിജു വീട്ടിലെത്തുമ്പോഴെല്ലാം അമ്മയുമായി ലൈംഗികമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ആറു മാസം മുൻപായിരുന്നു ഇയാൾ മകളുമായി അടുപ്പം സ്ഥാപിച്ചത്.
ഒരു ദിവസം രാത്രിയിൽ ബിജുവും പെൺകുട്ടിയുടെ അമ്മയും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പെൺകുട്ടി കണ്ടു. ഇത് പുറത്തു പറഞ്ഞാൽ അമ്മയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പ്രതി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്നു കുട്ടിയെ ആറു മാസത്തോളമായി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം കുട്ടിയ്ക്കു കഠിനമായ വയർവേദന അനുഭവപ്പെട്ടു. തുടർന്നു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്നു കണ്ടെത്തിയത്. തുടർന്നു ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. ഇതോടെ സ്ഥലം വിട്ട കാമുകനെ തൊടുപുഴയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


