കാസര്‍ഗോഡ്: കേരളത്തില്‍നിന്നും കാണാതായ 21പേരെക്കതുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. ഐഎസുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായ അറസ്റ്റിലായ കാസര്‍ഗോഡ് സ്വദേശി യാസ്മിന്‍ അഹമ്മദ് വെളിപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ കാബൂളിലെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് യാസ്മിന്‍ അഹമ്മദ് പോലീസ് ചോദ്യം ചെയ്യലില്‍ തറപ്പിച്ച് പറഞ്ഞു. ഇതിനായുള്ള യാത്രാ ചെലവിനായുള്ള തുക പടന്നയില്‍ നിന്നും കാണാതായ അബ്ദുള്‍ റാഷിദ് അഫ്ഗാനിസ്ഥാനില്‍ നിന്നും അക്കൗണ്ടില്‍ നല്‍കിയതായും യാസ്മിന്‍ സമ്മതിച്ചു. മകന് പാസ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതാണ് പടന്നയില്‍ നിന്നും രാജ്യം വിട്ടവരോടൊപ്പം തനിക്ക് കാബൂളിലേക്ക് കടക്കനാവാതെ പോയതെന്നും യാസ്മിന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഗള്‍ഫ് രാജ്യത്ത് ജനിച്ച് വളര്‍ന്ന യാസ്മിനെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. പിന്നീട് മകനോടൊപ്പം കേരളത്തിലെത്തുകയായിരുന്നു.
രാജ്യം വിട്ട മലയാളികള്‍ക്ക് യാത്രാ രേഖകള്‍ ഒരുക്കികൊടുത്തത് യാസ്മിനായിരുന്നു. ഇവര്‍ക്ക് രാജ്യം വിടാന്‍ വിമാനത്താവളത്തില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒത്താശ ചെയ്തതായും യാസ്മിനെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മതപരിവര്‍ത്തനം ചെയ്ത സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്തിയെന്നും യാസ്മിന്‍ സമ്മതിച്ചിട്ടുണ്ട്. യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ യാസ്മിനെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.