വയനാട് ലോകസഭാസീറ്റിൽ ഹസൻ മത്സരിക്കും..ഷാനവാസ് തെറിക്കും. ജനമോചനയാത്രയിലൂടെ പിരിവിനിറങ്ങിയ ഹസന് സ്ഥാനവും കടക്കെണിയും

കൊച്ചി:കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം തെറിക്കും എന്ന തിരിച്ചറിവിൽ ജനമോചന യാത്ര നടത്തിയത് അടുത്ത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ സീറ്റ് ഉറപ്പിക്കുക എന്ന ലക്‌ഷ്യം വെച്ചാണ് എന്ന് ആരോപണം .പ്രസിഡന്റ് സ്ഥാനം പോകുന്നതിനു മുൻപേ യാത്ര നടത്തി ഇമേജ് വരുത്തുക കെ.പി.സിസി ക്ക് പത്തുകോടി സമാഹാരിക്കുക എന്നതായിരുന്നു എംഎം ഹസന്റെ ജനമോചന യാത്രയുടെ ലക്‌ഷ്യം .എന്നാൽ അത് വൻ പരാജയത്തിലേക്ക് കൂപ്പുകുത്തി .യാത്രയോടനുബന്ധിച്ചുള്ള പാര്‍ട്ടിഫണ്ട് പിരിവിന്റെ താളംതെറ്റിച്ചു. 100 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് ഇതുവരെ കിട്ടിയത് എട്ടു കോടി മാത്രെമന്നാണ് പുറത്തുവരുന്ന വിവരം. 25 നു യാത്ര സമാപിക്കും. 29 നു ഡല്‍ഹിയിലെത്താന്‍ ഹസനോടു പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പണപ്പിരിവിന് പുറമെ ഉറച്ച സീറ്റിൽ മത്സരിക്കുക വിജയം കൊയ്യുക എന്ന ലക്ഷ്യത്തിൽ എം ഐ ഷാനവാസ് കഴിഞ്ഞ രണ്ട് തവണ മത്സരിച്ച വയനാട് സീറ്റും ലക്‌ഷ്യം വെക്കുന്നുണ്ട് .ഷാനവാസ് ഇത്തവണ മത്സരിക്കില്ല എന്നും സൂചനയുണ്ട് .വയനാട്ടിൽ ഹസനും ,സജീവ് ജോസഫ് , ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട് .SHANAVAS1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉടൻ എത്തുന്ന ലോക്സഭാതെരെഞ്ഞെടുപ്പിലേക്കായി ഫണ്ട് പിരിവു നടത്തി വിജയിപ്പിച്ച് സീറ്റ് ഉറപ്പിക്കുക എന്ന ഹാസന്റെ ലക്ഷ്യത്തിന് വൻ തിരിച്ചടിയായിരിക്കുന്നു .യാത്രയ്‌ക്കൊപ്പം ഫണ്ട് പിരിവുകൂടി നിശ്ചയിച്ചതു പാര്‍ട്ടിയുടെ പലവിധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു. ബൂത്ത് അടിസ്ഥാനത്തില്‍ അര ലക്ഷം രൂപ പിരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. യാത്ര തീരുമ്പോള്‍ ഹസന്റെ കസേര തെറിക്കുമെന്നു പ്രചാരണമുണ്ടായതോടെ ലക്ഷ്യംതെറ്റി. പല ബൂത്തുകളിലും നോട്ട് മാലയ്ക്കു പകരം ഖദര്‍ ഷാളാണ് ഹസനു ലഭിച്ചത്! അഭ്യൂഹം ശക്തമായപ്പോള്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ വിളിച്ച് നിജസ്ഥിതി ആരായേണ്ട സ്ഥിതിപോലും ഹസനുണ്ടായി.

ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു മുകുള്‍ വാസ്‌നിക്കിന്റെ മറുപടി. ഇന്ദിരാഭവന്റെ പ്രവര്‍ത്തനത്തിനും ശമ്പളം കൊടുക്കുന്നതിനും ജയ്ഹിന്ദ് ടി വി ചാനല്‍, വീക്ഷണം പത്രം എന്നിവ മുന്നോട്ടു കൊണ്ടുപോകുന്നതിനും പണം സ്വരൂപിച്ചേ മതിയാകൂ. അഭ്യൂഹങ്ങളില്‍ ചുറ്റി സമാഹരണം നാമമാത്രമായതോടെ ഫണ്ട് പിരിവിനായി ഒരു യാത്രകൂടി നടത്തേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി! ഒന്നും സംഭവിച്ചിട്ടില്ലെന്നു മുകുള്‍ വാസ്‌നിക്ക് പറയുന്നുണ്ടെങ്കിലും കെ.പി.സി.സി. അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടു പ്രമുഖ നേതാക്കളുടെയെല്ലാം പേരുകള്‍ ചര്‍ച്ചയായിക്കഴിഞ്ഞു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരിനാണ് ഇപ്പോള്‍ മുന്‍തൂക്കം.

ഉമ്മന്‍ ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും സമ്മതനാണ് എന്നതാണ് കാരണം. വേണുഗോപാലിനൊപ്പം പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും കെ. സുധാകരന്‍, കെ. മുരളീധരന്‍ എന്നിവരിലൊരാള്‍ യു.ഡി.എഫ്. കണ്‍വീനറാകുമെന്നാണു കരുതുന്നത്. നിലവില്‍ പി.പി. തങ്കച്ചനാണ് മുന്നണി കണ്‍വീനര്‍. ഹസനെ പ്രവര്‍ത്തകസമിതിയിലെ സ്ഥിരംക്ഷണിതാവാക്കാനാണ് സാധ്യത. ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, ലതികാ സുഭാഷ് എന്നിവരും അധ്യക്ഷപദവിയില്‍ കണ്ണുംവച്ചിട്ടുള്ളതായി സംസാരമുണ്ട്. ഒരു വനിതാ നേതാവാണു ഹസനെതിരേ കരുക്കള്‍ നീക്കുന്നതെന്നാണ് സൂചന.

Top