ശോഭനാ ജോര്‍ജിനെ പരസ്യമായി അപമാനിച്ചു: എംഎം ഹസനെതിരെ കേസെടുത്തു

ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസനെതിരെ കേസ്. ശോഭന ജോര്‍ജ് നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷനാണ് കേസെടുത്തത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസന്റെ വിവാദപരമായ പരാമര്‍ശം. ശോഭന ജോര്‍ജ്ജിനെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയായിരുന്നു. അതേസമയം, ശോഭന ജോര്‍ജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ഹസന്‍ പ്രതികരിച്ചു.

Top