വാട്‌സ്ആപ്പ് വ്യാജ പ്രചരണം: ഭിക്ഷാടകനായ വൃദ്ധന് ക്രൂര മര്‍ദ്ദനം; മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത പൊന്നാനിയില്‍

തിരൂര്‍: കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയതാണെന്നാരോപിച്ച് വൃദ്ധന് ക്രൂര മര്‍ദ്ദനം. പൊന്നാനിയില്‍ ഭിക്ഷാടനത്തിനെത്തിയ ആന്ധ്ര സ്വദേശി നടരാജനെയാണ് ആള്‍ക്കൂട്ടം ക്രൂരമായ മര്‍ദ്ദിച്ചത്. നഗ്‌നനാക്കി കെട്ടിയിട്ടും മര്‍ദ്ദിച്ചു. പൊലീസ് എത്തിയാണ് രക്ഷപെടുത്തിയത്. പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഗുരുതരമായി പരിക്കേറ്റ നടരാജന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം പൊന്നാനിയിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. ആന്ധ്രാപ്രദേശില്‍ നിന്നും ഭിക്ഷാടനത്തിന് എത്തിയ നാരായണന്‍ എന്ന വൃദ്ധനെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്. ഇയാളെ രക്ഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെയും കൈയ്യേറ്റമുണ്ടായി. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ഇയാളെ സംഘത്തില്‍ നിന്നും മോചിപ്പിക്കാനയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൃദ്ധനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. വൃദ്ധനെ നിലത്തിട്ട് ചവിട്ടി അവശനാക്കിയ ജനക്കൂട്ടം ഇയാളെ അടിച്ചു കൊല്ലാന്‍ ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അടുത്തിടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വീടുകളിലെ ജനാലകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കര്‍ പതിച്ചത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമാണെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇത്തരം പ്രചരണങ്ങള്‍ വ്യാജമാണെന്ന് പൊലീസ് അറിയിച്ചിട്ടും ജനങ്ങള്‍ ക്രൂരത തുടരുകയാണ് ഇതിന്റെ തുടര്‍ച്ചയാണ് പൊന്നാനിയിലെ സംഭവവും.

Top