കാന്‍സര്‍ ബാധിതന് അന്ത്യകൂദാശ വൈകിപ്പിച്ചു !വൈദികനെ വിമര്‍ശിച്ച യുവാവിനെതിരെ ആള്‍ക്കൂട്ട ആക്രമണം.

ഇരിട്ടി:വൈദികരുടെ ലൈംഗിക അരാജകത്വവും സ്ത്രീ പീഡനവും ഏറ്റവും ചർച്ചയാകുമ്പോൾ വിശ്വാസിക്ക് കൂദാശ കൊടുക്കാതെയും വൈദികന്റെ ഗുണ്ടായിസം. കാൻസർ രോഗിയായ കുട്ടിക്ക് കുമ്പസാരവും കുര്‍ബാനയും അന്ത്യകൂദാശയും കൊടുത്തില്ല.ഇടവകയിലെ വൈദികന്റെ സിൽബ ന്ധികളും വൈദികനും നിയമം കയ്യിലെടുത്ത് യുവാവിനെ ആക്രമിച്ചതായി വാർത്ത .കാന്‍സര്‍ ബാധിച്ച് മരണാസനനായ പതിനാറുകാരന് കുമ്പസാരവും കുര്‍ബാനയും അന്ത്യകൂദാശയും അടക്കമുള്ള അവസാന ആഗ്രഹങ്ങള്‍ വൈകിപ്പിക്കുകയും കുട്ടിയുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാതെ വീട്ടുകാരെ അവഗണിക്കുകയും ചെയ്ത പള്ളിവികാരിക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ച യുവാവിനെതിരെ ആള്‍ക്കൂട്ട ആക്രമണം.

നടന്നത് ഈ കൊച്ചുകേരളത്തിൽ . തലശേരി അതിരൂപതയുടെ കീഴില്‍ വരുന്ന കണ്ണൂര്‍ ഇരിട്ടി കുന്നോത്ത് ഫൊറോന പള്ളിയാണ് സംഭവം. വികാരി ഫാ. അഗസ്റ്റിന്‍ പാണ്ടിയാംമാക്കലിനെതിരെ പോസ്റ്റിട്ട വാണിയപ്പാറ സ്വദേശി ജില്‍സ് ഉണ്ണിമാക്കലിനെതിയാണ് തിങ്കളാഴ്ച ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. വൈകിട്ട് ഒരു സംഘം വിശ്വാസികള്‍ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി പള്ളിമേടയില്‍ കൊണ്ടുവന്ന് പൂട്ടിയിടുകയും മര്‍ദ്ദിച്ച ശേഷം കൈക്കാരന്റെ കാല് പിടിപ്പിച്ച് മാപ്പ് പറയിക്കുകയും ചെയ്തത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഇരിട്ടി പോലീസ് കാഴ്ചക്കാരായി മാറിനിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also:പോൺ സൈറ്റിലേക്കാൾ ഭീകരമായ വൈദികരുടെ ലൈംഗിക വൈകൃതം !!സ്‌കൂൾ ടീച്ചറുമായി അവിഹിതം!!സെക്‌സ് ചാറ്റ് പുറത്ത് !! മാനം പോകുന്ന കത്തോലിക്കാ സഭ !!!പിടിയിലായ വൈദികനെ രഹസ്യമായി പാർപ്പിച്ചു!!സഹപാഠി വൈദികനെതിരെ ഇടവകക്കാർ .സമാനമനസ്കർ ഒന്നിക്കുന്നു എന്ന് വിശ്വാസികൾ

കാന്‍സര്‍ പിടിപെട്ട് മരണാസനനായി വീട്ടില്‍ കഴിയുന്ന പതിനാറുകാരന് രോഗീലേപനവും കുര്‍ബാനയും കുമ്പസാരവും നല്‍കണമെന്ന പിതാവിന്റെ ആവശ്യം വികാരി വച്ചു താമസിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വൈദികന്റെ അടുക്കല്‍ കുട്ടിയുടെ പിതാവ് മാത്യൂ ചേരുപറമ്പില്‍ പല തവണ കരഞ്ഞുകൊണ്ട് അപേക്ഷിച്ചുവെങ്കിലും ചെവിക്കൊണ്ടില്ല. വാഹനം അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കാമെന്നും ഏറ്റു. വൈദികന് മനസ്സലിവുണ്ടായില്ല. വേണമെങ്കില്‍ കുട്ടിയുമായി പള്ളിയിലേക്ക് ചെല്ലാനാണ് വൈദികന്റെ കല്പന. ഒമ്പത് തവണ പള്ളിയുടെ കൈക്കാരന്‍ കൂടിയായിരുന്ന വിശ്വാസിയോടാണ് വൈദികന്‍ ഇത്തരത്തില്‍ പെരുമാറിയത്. ഒടുവില്‍ 33ാം ദിവസമാണ് അബോധാവസ്ഥയില്‍ ആയിരുന്ന കുട്ടിക്ക് കൂദാശകള്‍ ലഭിക്കുന്നത്.

വൈകാതെ ജനുവരി അഞ്ചിന് കുട്ടി മരിച്ചു. സംസ്‌കാരം കഴിഞ്ഞ് ഏഴാം ദിനത്തില്‍ വീട് വെഞ്ചിരിപ്പ് അടക്കമുള്ള കര്‍മ്മങ്ങള്‍ക്ക് എത്തണമെന്ന് പിതാവ് മാത്യൂ വൈദികനോടും സഹവികാരിയോടും ആവശ്യപ്പെട്ടു. കുര്‍ബാനയ്ക്കും ഒപ്പീസിനുമുളള പണവും ഏല്പിച്ചു. എന്നാല്‍ രണ്ടു പേരും അന്നേദിവസം വീട്ടില്‍ ചെന്നില്ല. രാവിലെ തന്നെ ഇരുവരും പള്ളിയില്‍ നിന്ന് പോവുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വന്ന മറ്റൊരു വൈദികനാണ് കര്‍മ്മങ്ങള്‍ നടത്തിക്കൊടുത്തത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാത്യൂ ചേരുപറമ്പില്‍ തലശേരി ബിഷപ്പിനെ കണ്ട് പരാതി പറയുകയും ചെയ്തു. തനിക്കുണ്ടായ മാനസിക വിഷമത്തില്‍ പിതാവ് മാപ്പുപറഞ്ഞതായൂം മാത്യു ചേരുപറമ്പില്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

കുട്ടിയുടെ 41ാം ചരമദിനത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം മാത്യൂ ചേരുപറമ്പില്‍ സുഹൃത്തക്കള്‍ക്കൊപ്പം വികാരിയെ കാണാന്‍ ചെന്നുവെങ്കിലും അദ്ദേഹം സ്ഥലത്തില്ലെന്ന് കൈക്കാരന്‍ അറിയിച്ചു. എന്നാല്‍ വികാരി സ്ഥലത്തുണ്ടെന്ന് അറിയാമായിരുന്ന മാത്യൂവും കൂട്ടരും വൈദികനെ കാണാതെ മടങ്ങില്ലെന്ന് അറിയിച്ചതോടെ പള്ളിമുറിയില്‍ നിന്നും വികാരി ഇറങ്ങിവന്നു ചര്‍ച്ചയ്ക്ക് തയ്യാറായി എന്ന് മാത്യു പറയുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ജില്‍സ് ഫെയ്‌സ്ബുക്കില്‍ ഇട്ടതാണ് കൈക്കാരനെയും ഒപ്പമുള്ളവരേയും പ്രകോപിപ്പിച്ചത്.

ജില്‍സ്, മാപ്പ് പറഞ്ഞകാര്യം പള്ളിയുടെ വാട്‌സ്ആപ് കൂട്ടായ്മയിലൂടെ അറിയിക്കുന്ന വികാരി ഫാ. അഗസ്റ്റിന്‍ പാണ്ടിയാംമാക്കലിന്റെ സന്ദേശം

കുന്നോത്ത് പള്ളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വികാരിക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് മാത്യു പറയുന്നു. പള്ളി നിര്‍മ്മാണത്തിന്റെ കണക്ക് വൈദികന്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം നിര്‍മ്മാണ കമ്പനിയില്‍ ഇല്ലാതിരുന്ന രണ്ടുപേരെ പുതുതായി ചേര്‍ക്കാന്‍ വൈദികന്‍ ശ്രമിച്ചത് തടഞ്ഞതിന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മാത്യൂ പറയുന്നു.

തിങ്കളാഴച വൈകിട്ട് നാല് വാഹനങ്ങളിലായി വീട്ടിലെത്തിയ ഇടവകക്കാര്‍ വൈദികനുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് ബലമായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ജില്‍സ് ഉണ്ണിമാക്കല്‍ പറയുന്നു. പള്ളിയിലെത്തിയ തന്നെ അമ്പതോളം പേര്‍ ചേര്‍ന്ന് പള്ളിമുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് മാപ്പ് എഴുതിക്കുകയും കൈക്കാരന്റെ കാല്് പിടിപ്പിച്ച് മാപ്പുപറയിപ്പിക്കുകയും ചെയ്തുവെന്ന് ജില്‍സ് പറഞ്ഞു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഇരിട്ടി പോലീസ് ഇടപെടാതെ മാറിനിന്നുവെന്നും ജില്‍സ് പറയുന്നു.


തിങ്കളാഴ്ച നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ജില്‍സിനെ പള്ളിമുറിയില്‍ പൂട്ടിയിട്ട് വിശ്വാസികള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്ത വിളിക്കുന്നതും ജില്‍സ് കൈക്കാരന്റെ കാല് പിടിച്ച് മാപ്പ് പറയുന്നതും വീഡിയോയില്‍ കാണാം. സ്ഥലത്തുള്ള പോലീസ് നോക്കിനില്‍ക്കുകയാണ്.

തനിക്കു നേരെ നടന്ന അതിക്രമത്തില്‍ ജില്‍സ് കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവം ഗൗരവമുള്ളതാണെന്നും ആള്‍ക്കൂട്ട വിചാരണയാണ് നടന്നിരിക്കുന്നതെന്നും പോലീസ് തന്നെ പറയുന്നുണ്ട്. അതിനിടെ, ജില്‍സിനെ ആക്രമിച്ചവരും പരാതിയുമായി എത്തി. ഇതോടെ മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ജില്‍സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

കുരുപൊട്ടുന്ന വികാരിമാരും കൈക്കാരൻ നടുവിൽപുറം ജോസും  കഴിഞ്ഞദിവസം രു ക്യാൻസർരോഗിയായ കുട്ടിക്ക് കുമ്പസാരം എന്ന കൂദാശ ഇടവകവൈദികൻ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് മരണപ്പെട്ടആകുട്ടിയുടെ പിതാവിന്റെ രോഷപ്രകടനങ്ങൾ അടങ്ങിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഒരു വൈദികൻ സ്വന്തം ഉത്തരവാദിത്വം നിറവേറ്റാത്തതിന്റെ ഭാഗമായിട്ടായിരുന്നു അത് സഭയിലെ വിശ്വാസികളുടെ ആത്‌മീയകാര്യങ്ങൾ നിറവേറ്റിക്കൊടുക്കാനാണ് വിശ്വാസികളുടെ ചിലവിൽ ഓരോഇടവകകളിലും മണിമന്ദിരങ്ങൾപണിത് ഇവർക്ക് സൗകര്യങ്ങൾ ഒരുക്കികൊടുത്തിരിക്കുന്നത് ഓരോ വിശ്വാസികൾക്കും സഭയുടെ കൂദാശ അവരുടെ അവകാശംകൂടിയാണ് ഒരുപുരോഹിതനും അത് മുടക്കാനുള്ള അവകാശമില്ല എന്നിരിക്കെയാണ് ഇവിടെ ഈ സംഭവങ്ങളുണ്ടായത് ആ വീഡിയോ വലിയ വിവാദങ്ങളിലേക്ക് പോവുകയും ചർച്ചയാക്കപ്പെടുകയും ചെയ്തു .

അരിയും തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടുംപട്ടിക്ക് മുറുമുറുപ്പ് എന്നുപറയുന്നപോലായി കാര്യങ്ങൾ  ആ വീഡിയോയ്ക്ക് മറുപടിയായി ആപള്ളിയുടെ കൈക്കാരനായ നടുവിൽപുരയിടത്തിൽ ജോസ് എന്ന കൈക്കാരൻ ആരോ എഴുതിക്കൊടുത്ത കുറച്ചു വിശദീകരണങ്ങൾ വായിക്കുകയുണ്ടായി അതിനുള്ള ആ മരണപ്പെട്ട കുട്ടിയുടെ പിതാവിന്റെ വിശദീകരണമാണ് ഈ വീഡിയോ  ജോസേ നിങ്ങൾ മകന് ജോലിയുറപ്പിച്ചതിന്റെ നന്ദിപ്രകടനമാണ് അതെന്ന് മനസിലായി അത് ചെയ്തോളു പക്ഷേ നാട്ടാൽക്കുരുക്കാത്ത നുണ ആരെങ്കിലും എഴുതിത്തന്നാൽ കണ്ണുമടച്ചു വായിക്കേണ്ടിവരുന്ന ഗെതികേട്‌ വല്ലാത്തൊരു കഷ്ടമാണ് ആണത്വമില്ലാത്തവൻ എന്നേ തന്നെ വിലയിരുത്താൻ സാധിക്കു അതായത്………¿¿

എന്തുകൊണ്ടാണ് ആവീഡിയോയിൽ പരാമർശിച്ച വൈദികൻ വിശദീകരണവുമായി വരാഞ്ഞത് തന്റെഭാഗത്തു ശരിയുണ്ടെങ്കിൽ തന്റേടത്തോടെ സ്വന്തം ശബ്ദത്തിൽ പറയുകയല്ലായിരുന്നോ വേണ്ടത് കൂലിക്ക് ആളെയിരുത്തി ഒരു വൈദികന് വിശദീകരിക്കേണ്ടിവരുന്നത് ഭീരുത്വമാണ് എന്തിനായിരുന്നു ആ കുട്ടിയുടെ പിതാവ് പള്ളിമേടയിൽ ചർച്ചയ്ക്ക് ചെന്നപ്പോൾ ഒന്നരമണിക്കൂറോളം പള്ളിമുറിയിൽകയറി കട്ടിലിനടിയിൽ ഒളിച്ചിരുന്നത് ഒന്ന് വിശദീകരിക്കാമോ ഇന്നലെ എല്ലാഇടവകയിലെയും വൈദികർ ഇടയലേഖനം വഴി നന്നായി ആഘോഷിച്ചു ഒരു ഇടവകാവൈദികൻ കമ്യുണിസ്റ്റ് കുടുംബത്തിൽ നിന്നും വൈദികനായതുകൊണ്ടാകാം അൾത്താരയിൽനിന്ന് ഉപമപറഞ്ഞത് കാല് കൊത്തുന്ന രീതിയെക്കുറിച്ചു പറഞ്ഞാണ് ഇവരൊക്കെ എന്ന് ഇനി ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ ആകും വൈദികരുടെ വ്യഭിചാരത്തെ എതിർക്കാൻ പാടില്ലപോലും എന്തോ അവരുടെയൊരു അവകാശമാണ് അത് എന്നുള്ള വെയ്പ്പാണ് ഒരു അയൽവക്കത്തുള്ള വികാരിക്കാണങ്കിൽ കുരുഅങ്ങ് കുത്തിപ്പൊട്ടിരക്കുകയായിരുന്നു എന്നാണ് അറിഞ്ഞത് സഹായത്തിന് മറ്റുപലരും
നടുവിൽപുരയിൽ ജോസ് എന്ന നട്ടെല്ലില്ലാത്ത താങ്കളെ ഞാൻ വെല്ലുവിളിക്കുന്നു കുറ്റാരോപിതനായ വികാരിയെക്കൊണ്ട് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ഇടീക്ക്  ആരെന്തുപറഞ്ഞാലും ഒരു വൈദികന്റേയും ഏകാധിപത്യത്തെ അംഗീകരിക്കാൻ പറ്റില്ല കാരണം പള്ളിയും ജംഗമവസ്തുക്കളും അവരുടെ തറവാട്ട് സ്വത്തല്ല വിശ്വാസികളുടേത് മാത്രമാണ്

Top