പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് നാട്ടുകാര്‍ യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ഒരാള്‍ മരിച്ചു

Andhra-Pradesh

അമരാവതി: പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന സംശയത്തിന്റെ പേരില്‍ നാട്ടുകാര്‍ യുവാക്കളെ തല്ലിചതച്ചു. രണ്ടു പേരെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ്.

വെമുല ശ്രീസായി, പവന്‍ കുമാര്‍ എന്നിവരെയാണ് ജനം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് വെമുല ശ്രീസായി കൊല്ലപ്പെട്ടു. പത്തൊമ്പത് കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത് കൊന്നെന്ന് ആരോപിച്ചാണ് യുവാക്കളെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. എന്നാല്‍, സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടി വീട്ടില്‍ തനിച്ചുള്ള സമയത്ത് യുവാക്കള്‍ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്ത പെണ്‍കുട്ടിയുടെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ശ്വാസംമുട്ടിച്ച് കൊന്ന് ഫാനില്‍ കെട്ടിത്തൂക്കുകയും ഇതിന് ശേഷം പെണ്‍കുട്ടി ആത്മത്യ ചെയ്തതായി പ്രചരിപ്പിക്കുകയും ചെയ്തു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ടതോടെ യുവാക്കളില്‍ സംശയം തോന്നുകയും ഇരുവരേയും മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

എന്നാല്‍, പെണ്‍കുട്ടിയെ നേരത്തേ അറിയാമെന്നും വീട്ടുകാര്‍ തന്റെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം തീരുമാനിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായുമായിരുന്നുവെന്നാണ് യുവാക്കള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും യുവാക്കള്‍ പറയുന്നു.

യുവാക്കളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീസായി മരണപ്പെടുകയായിരുന്നു. പവന്‍ കുമാര്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Top