ജനങ്ങളെ ഞെട്ടിക്കാന്‍ നഗ്ന ശരീരത്തില്‍ പെയിന്റടിച്ച് മോഡല്‍ തെരുവിലിറങ്ങി: പിന്നാലെ കനത്ത മഴയില്‍ ആളുകള്‍ ശരിക്കും ഞെട്ടി

മാളിലും തെരുവിലുമൊക്കെ നഗ്ന ശരീരത്തില്‍ പെയിന്റടിച്ച് മോഡലുകള്‍ വിലസുന്നത് ഇപ്പോള്‍ സ്ഥിര സംഭവമായി കഴിഞ്ഞു. ഇതിന്റെ വീഡിയോകളും വൈറലാണ്. ബോഡി പെയിന്റിങില്‍ പ്രഗല്‍ഭരായ കലാകാരന്മാരുടെ കഴിവുകള്‍ ലോകം കാണാനും ഇത് കാരണമായി. എന്നാല്‍ ഈ രീതി പരീക്ഷിച്ച ഒരു മോഡലിപ്പോള്‍ മാനം പോകാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. ബ്രയാന എന്ന മോഡലിനാണ് പണി കിട്ടിയത്. ഒറിജിനല്‍ വസ്ത്രത്തിനെ തോല്പിക്കുന്ന തരത്തില്‍ ശരീരത്തില്‍ പെയിന്റടിച്ചാണ് ബ്രയാന തെരുവില്‍ ഇറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായ മഴ ബ്രയാനയ്ക്ക് പണി കൊടുക്കുകയായിരുന്നു.

പ്രമുഖരായ രണ്ട് ബോഡി ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ബ്രയാനയുടെ ശരീരത്തില്‍ പെയിന്റു ചെയ്തത്. പൊതുജനങ്ങളുടെ പ്രതികരണത്തിലൂടെ പെയിന്റിംഗിന്റെ മികവ് മനസിലാക്കുകയായിരുന്നു ലക്ഷ്യം. വസ്ത്രമല്ലെന്നും ബോഡിപെയിന്റാണെന്നും പെട്ടെന്ന് ആള്‍ക്കാര്‍ മനസിലാക്കിയാല്‍ പെയിന്റിംഗ് പരാജയമായി കണക്കാക്കും. പ്രതികരങ്ങള്‍ പകര്‍ത്താന്‍ ഒരു കാമറാമാനും മോഡലിനൊപ്പം ഉണ്ടായിരുന്നു. കണ്ടവര്‍ ആരും ശരീരത്തില്‍ വസ്ത്രമില്ലെന്ന് തിരിച്ചറിഞ്ഞില്ല. പുതിയ വസ്ത്രത്തെ എല്ലാവരും വാനോളം പുകഴ്ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രയാനയുടെ ശരീരത്തില്‍ പെയിന്റടിച്ചതെന്ന് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. അങ്ങനെ തെരുവില്‍ കാമറാമാനോടൊപ്പം നടക്കുന്നതിനിടെയാണ് പെട്ടെന്ന് മഴയെത്തിയത്. സമീപത്തുണ്ടായിരുന്ന ചിലരോട് തന്നെക്കൂടി കുടയില്‍ കയറ്റുമോ എന്ന് ബ്രയാന്‍ ചോദിച്ചെങ്കിലും അവര്‍ അനുവദിച്ചില്ല. കാമറാമാനും ഇതിനായി ചിലരോട് കെഞ്ചി. അല്പം കഴിഞ്ഞാണ് സമ്മതം കിട്ടിയത്. ഇതിനിടെ മഴവെള്ളം വീണ് ബ്രയാനയുടെ ശരീരത്തിലെ കുറേയേറെ ഭാഗത്തെ പെയിന്റ് ഇളകിയിരുന്നു. എന്തായാലും തലനാരിഴയ്ക്കാണ് ബ്രയാനയുടെ മാനം പോകാതിരുന്നത്.

Top