ബിക്കിനിയിട്ട് പന്നിക്കുട്ടികളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു;ഫിറ്റ്‌നെസ് മോഡലിന് കിട്ടിയത് എട്ടിന്റെ പണി

വ്യത്യസ്ഥ രീതിയില്‍ ചിത്രമെടുത്ത് ആകര്‍ഷകമാക്കാന്‍ ശ്രമിച്ച ഫിറ്റ്‌നെസ് മോഡലിന് കിട്ടിയത് എട്ടിന്റെ പണി. 32കാരിയായ മിഷേല്‍ ലെവിന്‍ എന്ന മോഡലിനാണ് അപ്രതീക്ഷിതമായി പണി കിട്ടിയത്. ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം വളരെ മനോഹരമായ ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം എന്ന് പ്രതീക്ഷിച്ച് ബഹ്മാസിലെ പന്നികളുടെ ഐലന്‍ഡില്‍ എത്തിയതായിരുന്നു മിഷേല്‍ ലെവിന്‍. എന്നാല്‍ പന്നികുട്ടികള്‍ അപ്രതീക്ഷിതമായി മിഷേലിന്റെ പിന്നില്‍ കടിക്കുകയായിരുന്നു.

വെനസ്വലേയില്‍ നിന്നുള്ള ഫിറ്റ്‌നെസ് മോഡലായ മിഷേല്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത്. ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം ചുമ്മാ ഒടിക്കളിക്കാന്‍ ശ്രമിക്കുകയായിരുന്നു മിഷേല്‍. ഇതിന്റെ വീഡിയോയും അവര്‍ തന്നെ പകര്‍ത്തുന്നുണ്ടായിരുന്നു. മിഷേല്‍ മുന്നില്‍ നടന്നുപോകുമ്പോള്‍ അവരുടെ പുറക് വശത്ത് ഒരു പന്നി ഓടി വന്ന് കടിക്കുന്നതാണ് വീഡിയോയില്‍.മറ്റ് പന്നികളും മിഷേലിനെ ഉപദ്രവിക്കാനായി ശ്രമിച്ചപ്പോള്‍ അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച മിഷേല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 50 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്. 68,000ത്തിലധികം കമന്റുകളാണ് വീഡിയോയ്ക്കുള്ളത്. പന്നികളുടെ കടിയേറ്റ മിഷേലിന് പരിക്കുകളൊന്നുമില്ലെന്നും ചികിത്സയൊന്നും തേടേണ്ടി വന്നിട്ടില്ലെന്നും മിഷേലിന്റെ ഭര്‍ത്താവ് ജിമ്മി പറഞ്ഞു.

 

Top