സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനമന്ത്രിയെ മോദിയെ സംബന്ധിക്കുന്ന ഒരു ചിത്രം വൈറലാകുന്നുണ്ട്. ഒരു സ്ത്രീ മെയ്ക്ക് അപ്പ് കിറ്റുമായി സോഫയില്‍ ഇരിക്കുന്ന മോദിയുടെ മുഖം മിനുക്കുന്ന ചിത്രമാണിത്. ചിത്രത്തിനൊപ്പം മാസം 15 ലക്ഷം വരെ മോദിയുടെ മെയ്ക്ക് അപ്പിന് മാത്രമായി ചിലവുണ്ടെന്ന പോസ്റ്റും പ്രചരിക്കുന്നുണ്ട്. വലിയ രീതിയിലാണ് പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടത്. പോസ്റ്റ് പ്രചരിച്ചതോടെ ഒരു ദേശീയമാധ്യമം ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കി.
അതോടെയാണ് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നത്. ആദ്യം കോണ്‍ഗ്രസ് ലാവോ,ദേശ് ബച്ചാവോ എന്ന പേജിലാണ് ഈ പോസ്റ്റ് വന്നത്. ഏതാണ്ട് 3700 ഷെയറോളം ഈ പോസ്റ്റിന് ലഭിച്ചു.തുടര്‍ന്ന് വാട്ട്‌സ്ആപ്പിലും മറ്റ് ചില പേജുകളിലും ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുമായി ബന്ധമുണ്ടെന്ന് പറയുന്ന ആദിത്യ ചതുര്‍വേദി ചെയ്ത ഇതേ പോസ്റ്റിന് ലഭിച്ച ഷെയര്‍ 12,000ത്തോളമാണ്. ലോകപ്രശസ്ത മെഴുക് പ്രതിമ മ്യൂസിയം മാദാം തുസാട്‌സില്‍ സ്ഥാപിക്കാനുള്ള മോദിയുടെ മെഴുകു പ്രതിമയുടെ ഒരുക്കത്തിന്റെ ഭാഗമായുള്ള ചിത്രമാണ് പ്രചരിക്കുന്നത്.
മെഴുക് പ്രതിമ നിര്‍മ്മിക്കുന്നതിനായി മോദിയുടെ അളവുകളെടുക്കുകയായിരുന്നു മ്യൂസിയം പ്രതിനിധിയായ യുവതി. 2016 ഏപ്രില്‍ മാസത്തിലാണ് ഈ മ്യൂസിയത്തില്‍ മോദിയുടെ പ്രതിമ സ്ഥാപിച്ചത്. സിംഗപ്പൂരിലെ മാദാം തുസാട്‌സിന്റെ ബ്രാഞ്ചിലാണ് മോദിയുടെ പ്രതിമ സ്ഥാപിച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.