ഭീഷണിക്ക് വഴങ്ങാത്തവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെന്ന് പ്രധാനമന്ത്രി

ഭീഷണിക്ക് വഴങ്ങാത്തവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എന്റെ ബൂത്ത് ഏറ്റവും ശക്തം’ പരിപാടിയില്‍ ആന്ധ്രപ്രദേശിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി സംസരിച്ചത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിക്ക് വഴങ്ങാത്തവരാണ്. കഴിഞ്ഞ ദിവസം വി മുരളീധരന്‍ എംപിയുടെ വീട്ടിന് നേരെ അക്രമികള്‍ ബോംബെറിഞ്ഞു. അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ഇത് കാര്യമാക്കാതെ അദ്ദേഹം ആന്ധ്രാപ്രദേശിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണെന്നും മോദി പറഞ്ഞു. ശബരിമല വിഷയത്തില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ദിവസവും അക്രമണവും അക്രമിക്കപ്പെടുകയാണ്. ത്രിപുരയിലെ കമ്യൂണിസ്റ്റ് അക്രമണത്തിന് ബിജെപിയെ തളര്‍ത്താനായിട്ടില്ല. പൂജ്യത്തില്‍ നിന്നാണ് അവിടെ ബിജെപി സര്‍ക്കാറുണ്ടാക്കിയതെന്നും മോദി പറഞ്ഞു.

Top