ദില്ലി: തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ തകര്‍ന്നടിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തേസമയം ബിജെപി 2014ലേതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടും എന്നാണ് അമിത് ഷാ പ്രവചിക്കുന്നത്.മോദി തരംഗം ആഞ്ഞടിച്ച 2014ല്‍ പ്രതിപക്ഷ കക്ഷികളെ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ബിജെപി വിജയിക്കുകയും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തത്. എന്നാല്‍ ഇക്കുറി രാജ്യത്ത് അത്തരമൊരു തരംഗമില്ലെന്നാണ് സര്‍വ്വേകള്‍. ആരാകും സര്‍ക്കാരുണ്ടാക്കുക എന്നത് പ്രവചനാതീതമാണ്. ബീജെപി സീറ്റ് ഉയർത്തും അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2014ല്‍ ബിജെപി നേടിയതിനേക്കാള്‍ സീറ്റുകള്‍ ഇക്കുറി നേടും എന്നാണ് അമിത് ഷായുടെ പ്രതികരണം. മോദിയുടെ ഇമേജും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും.
2014ല്‍ നേടിയതിനേക്കാള്‍ 55 സീറ്റുകള്‍ ബിജെപി അധികം നേടും എന്നാണ് അമിത് ഷായുടെ പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുളള 543 ലോക്‌സഭാ സീറ്റുകളില്‍ 282 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയിരുന്നത്. ഇക്കുറി അതിലും മികച്ച വിജയമുണ്ടാകും. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ഇക്കുറി ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കും. ബിജെപിക്ക് പൊതുവേ ശക്തിയില്ലാത്ത കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത് ഇത്തവണ വിജയത്തിന് കരുത്താകും എന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ കണക്ക് കൂട്ടല്‍.
അതേസമയം ശക്തമായ സര്‍ക്കാറിനുവേണ്ടിയാണ് ജനം വോട്ടുചെയ്യുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ തകര്‍ന്നടിയും. മായാവതിയും അഖിലേഷ് യാദവും മുഖ്യമന്ത്രിയായിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം ഞാന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. എന്നാല്‍ ഒറ്റ അഴിമതി ആരോപണം പോലും എനിക്കെതിരെയില്ല. – ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി പറഞ്ഞു
ഭീകരര്‍ക്കെതിരെ വെടിവയ്പ്പു നടത്തുന്നതിനു മുന്‍പ് തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുവാദം തേടാന്‍ സൈന്യത്തിനാവില്ലെന്ന് ഷോപ്പിയാനില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു ഭീകരരെ സൈന്യം വധിച്ചത് സൂചിപ്പിച്ച് മോദി പറഞ്ഞു ബോംബുകളും ആയുധങ്ങളുമായി ഭീകരവാദികള്‍ സൈന്യത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഈ സമയത്ത് അവരെ വെടിവെക്കാന്‍ നമ്മുടെ ജവാന്മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നാണോ പറയുന്നത്. അക്രമകാരികള്‍ക്കെതിരെ സൈന്യം. വെ ടിയുതിര്‍ക്കുന്നതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ സംസാരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഉണ്ടായിരുന്ന ആത്മവിശ്വാസവും വിജയപ്രതീക്ഷയും 2019ലേക്ക് എത്തിയപ്പോള്‍ ബിജെപിക്കില്ല. നോട്ട് നിരോധനവും ജിഎസ്ടിയും കര്‍ഷക പ്രശ്‌നങ്ങളുമെല്ലാം ബിജെപിയെ പ്രതിസന്ധിയിലാക്കി. എന്നാല്‍ പുല്‍വാമയും ബാലാക്കോട്ടും സംഭവിച്ചതോടെ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് പിടിക്കുന്നത്. ബിജെപി തനിച്ച് ഭൂരിപക്ഷം നേടില്ല എന്നുളള അരുണ്‍ ജെയ്റ്റിലിയുടേയും രാം മാധവിന്റെയും പ്രതികരണം തന്നെ പാര്‍ട്ടി ഇത്തവണ ആത്മവിശ്വാസത്തില്‍ അല്ല എന്നതിന്റെ സൂചനയാണ്.