അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമാനമായ ‘എയര്‍ ഫോഴ്സ് വണ്‍’ അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്തു. ഇന്ത്യയിലേക്ക് ലോകരാജ്യങ്ങളുടെ തലവന്മാര് സാധാരണയായി പറന്നിറങ്ങുന്നത് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷമാണ് ന്യൂഡല്‍ഹിയുടെ സ്ഥാനം മറ്റു ഇന്ത്യന്‍ നഗരങ്ങളും സ്വന്തമാക്കാന്‍ ആരംഭിച്ചത്. പതിനഞ്ച് വര്‍ഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷമാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ കസേരയില്‍ അമര്‍ന്നിരുന്നത്. അതിനാല്‍ തന്നെ ഗുജറാത്തിനോടുള്ള അടുപ്പം എന്നും മനസില്‍ സൂക്ഷിക്കുന്ന ശീലം അദ്ദേഹം പിന്തുടരുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിനെ ജന്മനാട്ടിലേക്ക് ആനയിക്കുമ്പോഴും അമേരിക്കയോട് സൗമ്യമായി മോദി വീട്ടുന്ന ഒരു മധുര പ്രതികാരമുണ്ട്.