രാജ്യത്തെ അഴിമതി മുക്തമാക്കാന്‍ മോദി; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി

ന്യൂഡല്‍ഹി: രാജ്യത്തെ അഴിമതി വിരുദ്ധമാക്കുന്നതിനുള്ള കടുത്ത പദ്ധതികളാണ് രണ്ടാം വരവില്‍ മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യക്ഷ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അഴിമതിയിലും മറ്റു കുഴപ്പങ്ങളിലും ഉള്‍പ്പെട്ട 12 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു നിര്‍ബന്ധിത വിരമിക്കലിനു നിര്‍ദേശം നല്‍കിയതോടെ ദിശ വ്യക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

ആദായനികുതി വകുപ്പിലെ ചീഫ് കമ്മിഷണര്‍, പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ തുടങ്ങി ഉയര്‍ന്ന തസ്തികകളിലെ 12 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കലിനു നിര്‍ദേശം ലഭിച്ചത്. രണ്ടാം വരവില്‍ നരേന്ദ്ര മോദി ഉറപ്പിക്കുന്നത് ഉദ്യോഗസ്ഥതലത്തിലെ ശുദ്ധികലശമെന്നു ഇതോടെ ഉറപ്പായിരിക്കുകയാണ്. പ്രവര്‍ത്തനത്തിലെ മികവ്, അഴിമതി തടയല്‍ തുടങ്ങിയവയ്ക്കാണ് ഇതില്‍ പ്രാമുഖ്യം നല്‍കുന്നതെന്നും ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ ചര്‍ച്ചയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സിലെ 56-ാം വകുപ്പ് പ്രകാരം അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക ചൂഷണം തുടങ്ങിയവയില്‍ ആരോപണവിധേയരും അന്വേഷണം നേരിടുന്നവരോടുമാണു ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിരമിക്കാന്‍ നിര്‍ദേശിച്ചത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലയളവില്‍ 2014 ജൂലൈ ഒന്നിനും 2017 ഒക്ടോബര്‍ 31 നും മധ്യേ ഇത്തരത്തില്‍ 176 സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ബന്ധിത വിരമിക്കലിനു നിര്‍ദേശിച്ചിരുന്നു. 53 ഗ്രൂപ്പ് എ ജീവനക്കാരോടും 123 ഗ്രൂപ്പ് ബി ജീവനക്കാരോടുമാണു വിവിധ കാരണങ്ങള്‍ കാട്ടി ഫിനാന്‍ഷ്യല്‍ റൂള്‍സിലെ 56 (ജെ) വകുപ്പ് പ്രകാരം വിരമിക്കാന്‍ നിര്‍ദേശിച്ചത്. കാര്യക്ഷമതയാര്‍ന്നതും അഴിമതിരഹിതവുമായ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ഇതെന്നാണു സര്‍ക്കാര്‍ അതിനെ അന്നു വിശദീകരിച്ചത്.

പിന്നിട്ട അഞ്ചു വര്‍ഷങ്ങളില്‍ ഉദ്യോഗസ്ഥര്‍ കാട്ടിയ കാര്യക്ഷമതയും പദ്ധതികള്‍ നടപ്പാക്കുന്നതിലെ ഊര്‍ജസ്വലതയും തിരഞ്ഞെടുപ്പ് വിജയത്തിനു സഹായകമായെന്നാണു മോദി കരുതുന്നത്. ഇതിനുള്ള നന്ദി സൂചകമായി പ്രധാനമന്ത്രി തിങ്കളാഴ്ച ഡല്‍ഹിയിലെ വസതിയില്‍ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലും ജനക്ഷേമ നടപടികള്‍ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥരുടെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

Top