മണിപ്പൂര്‍ കത്തുന്നു; മോദി യുഎന്നില്‍ യോഗ ചെയ്യുന്നു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലും യോഗാഭ്യാസത്തിലും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. മണിപ്പൂര്‍ കത്തുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി യുഎന്നില്‍ യോഗ ചെയ്യുകയായിരുന്നുവെന്ന് വിമര്‍ശനം.

‘മണിപ്പൂര്‍ കത്തുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി യുഎന്നില്‍ യോഗ ചെയ്യുകയായിരുന്നു. സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ചൈന തടയുമ്പോള്‍, മോദി യുഎന്നില്‍ യോഗ ചെയ്യുകയായിരുന്നു. റോം കത്തിയെരിയുമ്പോള്‍ ഉള്ള നീറോ ഫിഡലിംഗ് നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നില്ലേ? മോദി ഭരണം നീറോ റൂളിന് സമാനമല്ലേ?” പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കിയിരുന്നു.

Top