നരേന്ദ്രമോദി ഗുജറാത്ത് കലാപം തടയാന്‍ ശ്രമിച്ച നേതാവ് ‘നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് !!

ന്യൂഡല്‍ഹി:ഗുജറാത്ത് കലാപം ആസൂത്രിതമല്ലെന്നും അന്ന് മുഖ്യമന്ത്രി ആയിരുന്ന മോദി കലാപം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും നിയമസഭയില്‍ സമര്‍പ്പിച്ച കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു .കലാപം തടയാന്‍ ശ്രമിച്ച നേതാവാണ് നരേന്ദ്രമോദിയെന്ന് നാനാവതി കമ്മീഷന്റെ റിപ്പോര്‍ട്ട്. 2002 ല്‍ ഗുജറാത്തിലുണ്ടായ കലാപം ആസൂത്രിതമല്ലെന്നും. അന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാര്‍ കലാപം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് .

മന്ത്രി പ്രദീപ് സിന്‍ ജഡേജയാണ് കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ വച്ചത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സജ്ജീവ് ഭട്ടിന്റെ ആരോപണങ്ങള്‍ കള്ളമാണെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കലാപം തടായാന്‍ മോദി ശ്രമിച്ചില്ലെന്നാണ് സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നത് .ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കലാപം തടയാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി. കൂടാതെ അന്നത്തെ എഡിജിപി യുടെ വാദങ്ങളില്‍ സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .ജസ്റ്റിസുമാരായ നാനാവതി , അക്ഷയ് മേത്ത എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

The Nanavati Commission report on the 2002 Gujarat riots gives a clean chit to the state government then led by Narendra Modi, who has been Prime Minister of India since 2014. Action should be taken against the police who were ineffective in controlling mobs and did not show the “competence necessary” to do so, says the report tabled in the Gujarat assembly on Wednesday, five years after it was submitted to the state government.

Top