ന്യൂഡല്‍ഹി: ശബരിമല സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവച്ചു. ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ത്താലില്‍ നടന്ന സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് മോദിയുടെ യാത്ര മാറ്റിവച്ചത്. ഇക്കാര്യം ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
‘ചില കാരണങ്ങളാല്‍ ജനുവരി 6 ന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനം മാറ്റിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’. മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ആദ്യ റാലി പത്തനംതിട്ടയിലായിരുന്നു. ശബരിമല വിഷയം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ ലക്ഷ്യം.കഴിഞ്ഞ ദിവസത്തെ ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 1718 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലും വ്യാപകമായ അക്രമം നടന്നിട്ടുണ്ട്. ഏകദേശം നാല്‍പ്പതോളം വീടുകള്‍ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.