ന്യുഡൽഹി: അടുത്ത ഭരണവും ബിജെപിക്ക് തന്നെ .ഉത്തർപ്രദേശ് ബിജെപി തൂത്ത് വാരും. യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാറിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പുതിയ സർവേ. അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള പഞ്ചാബില്‍ അരവിന്ദ് കെജ്രിവാളിന്റെ എ എ പി ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും സർവേ അഭിപ്രായപ്പെടുന്നു. പഞ്ചാബില്‍ അട്ടിമറിയാണ് സർവേപ്രവചനം. ഗോവയും മണിപ്പൂരും വീണ്ടും തൂക്കുസഭയിലേക്ക് നീങ്ങുമ്പോള്‍ ഉത്തരാഘണ്ഡില്‍ മത്സരഫലം പ്രവചനാതീതമാണ്.
ഉത്തര്‍ പ്രദേശില്‍ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പശ്ചിമ ഉത്തര്‍ പ്രദേശുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജെപിയുടെ പ്രകടന പത്രിക ഉള്‍പ്പെടെ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു പ്രതികരണം.
പശ്ചിമ യുപിയില്‍ ബിജെപിക്ക് തിരിച്ചടി നേരിടുമെന്നും വോട്ടുകള്‍ ഭിന്നിക്കുമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. അവര്‍ പകല്‍ സ്വപ്‌നം കാണുകയാണ്. ബിജെപി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്ന വിഷയങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരി 10 ന് വോട്ടെടുപ്പ് നടക്കുന്ന റാംപൂര്‍, ബാദുന്‍, സംബാല്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു വെര്‍ച്വല്‍ റാലി സംഘടിപ്പിച്ചത്.
അതേസമയം, ലൗ ജിഹാദ്, മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ നടപടി കര്‍ശനമാക്കുമെന്ന് ഉള്‍പ്പെടെയുള്ളവയില്‍ ഊന്നിയാണ് ബിജെപി പ്രകടന പത്രിക. ഭരണത്തില്‍ തിരികെയെത്തിയാല്‍ ലൗ ജിഹാദ് കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷം തടവും ഒരു വര്‍ഷം പിഴയും ചുമത്തുമെന്ന് പ്രകടന പത്രിക മുന്നോട്ട് വയ്ക്കുന്നത്. ഇതിന് പുറമെ സ്ത്രീകള്‍, പെണ്‍കുട്ടികള്‍ തുടങ്ങിയവരെ ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു.
ദീപാവലിക്കും ഹോളിക്കും സ്ത്രീകള്‍ക്ക് ഓരോന്നു വീതം സിലണ്ടര്‍ ഗ്യാസ് സൗജന്യമായി നല്‍കും. ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരമാണ് നടപടി. സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കും. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇരുചക്ര വാഹനം.
ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി, അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയില്‍ ഉണ്ട്. ഫെബ്രുവരി ആറിന് നടക്കേണ്ടിയിരുന്ന പ്രകടന പത്രികാ പ്രകാശനം ലതാമങ്കേഷ്‌കറിന്റെ മരണത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. കേന്ദ്ര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഉത്തർപ്രദേശിൽ ബി ജെ പി 225-237 സീറ്റുകൾ (41 ശതമാനം) നേടിയിട്ടായിരിക്കും അധികാരത്തില്‍ തുടരുക. അതേസമയം അഖിലേഷ് യാദവിന്റെ എസ്പി-ആർ എൽ ഡി സഖ്യം 139 മുതല്‍ 155 വരെ (35 ശതമാനം), സീറ്റുകൾ നേടിയേക്കും. മായാവതിയുടെ ബി എസ് പി 13-21 സീറ്റുകളും (14 ശതമാനം), കോൺഗ്രസ് 4-8 സീറ്റുകൾ (7 ശതമാനം) നേടും. മറ്റുള്ളവർ 2-6 സീറ്റുകളും 3 ശതമാനം വോട്ടും നേടും.
പഞ്ചാബിൽ ആം ആദ്മി പാർട്ടി 55 – 63 സീറ്റുകളുമായി (40 ശതമാനം) മുന്നിലെത്തുമെന്നും ഭരണകക്ഷിയായ കോൺഗ്രസ് 24-30 സീറ്റുകളിലേക്ക് (30 ശതമാനം) വീഴുമെന്നും സർവേ പ്രവചിക്കപ്പെടുന്നു. പ്രധാന പ്രതിപക്ഷ കക്ഷികളിലനൊന്നായ അകാലിദൾ തങ്ങളുടെ സീറ്റുകൾ 20-26 സീറ്റുകളായി (20 ശതമാനം) മെച്ചപ്പെടുത്തിയേക്കും, ബി ജെ പി-അമരീന്ദർ സിംഗ് സഖ്യം 3-11 സീറ്റുകളിലും (8 ശതമാനം), മറ്റുള്ളവർ 0-2 സീറ്റുകളിലും (2 ശതമാനം) ഒതുങ്ങേണ്ടി വന്നേക്കും.
ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്, അതേസമയം ഗോവയും മണിപ്പൂരും ബിജെപിക്ക് മുൻതൂക്കം നൽകാനാണ് സാധ്യത. ഉത്തരാഖണ്ഡിൽ 70 അംഗ സഭയിൽ ബി ജെ പിക്ക് 31-37 സീറ്റുകൾ (43 ശതമാനം വോട്ടുകൾ) ലഭിക്കുമ്പോൾ കോൺഗ്രസിന് 30-36 സീറ്റുകൾ (41 ശതമാനം) ലഭിച്ചേക്കും. എ എ പിക്ക് 2-4 സീറ്റുകളും (13 ശതമാനം) മറ്റുള്ളവർക്ക് പരമാവധി ഒരു സീറ്റും (3 ശതമാനം) ലഭിച്ചേക്കാം.
40 എം എൽ എമാരുള്ള ഗോവ നിയമ സഭയിൽ ഭരണകക്ഷിയായ ബി ജെ പി 14-18 സീറ്റുകൾ (40 ശതമാനം) നേടുമെന്നും കോൺഗ്രസ് 10-14 സീറ്റുകളിൽ (24 ശതമാനം) ഒതുങ്ങേണ്ടി വന്നേക്കുമെന്ന് സർവേ പ്രവചിക്കുന്നു. ആരും കേവല ഭൂരിപക്ഷത്തിലേക്ക് എത്തുന്നില്ല. എ എ പി 4-8 സീറ്റുകൾ (24 ശതമാനം) നേടിയേക്കാം. തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന് 3-7 സീറ്റുകൾ (8 ശതമാനം) മാത്രമേ ലഭിക്കൂ. മറ്റുള്ളവർക്ക് 3 (14 ശതമാനം) സീറ്റുകൾ വരെ ലഭിച്ചേക്കാം.
60 സീറ്റുകളുള്ള മണിപ്പൂരില്‍ നിലവിലെ ഭരണകക്ഷിയായ ബി ജെ പി 21 – 25 സീറ്റുകളിൽ തൃപ്തിപ്പെടേണ്ടി വരേണ്ട സാഹചര്യമാണുള്ളതെന്നാണ് സർവ്വെ അഭിപ്രായപ്പെടുന്നത്. ഗോവയെപ്പോലെ മണിപ്പൂരും വ്യക്തമായ ഭൂരിപക്ഷം ആർക്കും നൽകുന്നില്ല, കോൺഗ്രസിന് 17-26 സീറ്റുകൾ ലഭിച്ചേക്കാം. എന്നാൽ സർക്കാർ രൂപീകരിക്കുന്നതിന് ഏറ്റവും അടുത്ത് എത്തുക ബി ജെ പിയായിരിക്കും.