2019 ലും മോദി തരംഗം!.എൻ ഡി എ അധികാരത്തിൽ എത്തും.രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്ക് നഷ്ടപ്പെടും.രാഹുലിന്റെ ജനസമ്മതി ഉയരുന്നു:എബിപി സർവേ

ന്യൂഡൽഹി:പ്രതിപക്ഷ ഐക്യം എത്ര ശക്തമായാലും മോഡി തരംഗത്തെ തെറിപ്പിക്കാനാവില്ല . 2019 ലെ ലോക് സ ഭാ തിരഞ്ഞെടുപ്പിലും മോദി തരംഗം തുടരും .മോദിയുടെ നേതൃത്വത്തിൽ എൻ ഡി എ അധികാരത്തിൽ എത്തും .കർണാടക ഇഫക്ട് പറയുന്ന ഇപ്പോൾ പോലും തിരഞ്ഞെടുപ്പ് നടത്തിയാൽ എൻഡിഎ മുന്നണിക്കു കേവല ഭൂരിപക്ഷം ലഭിക്കും – പ്രവചിക്കുന്ന സീറ്റ് 274. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ 336 സീറ്റാണ് ബിജെപി നേതൃത്വത്തിലുള്ള എൻ‍ഡിഎ നേടിയത്. എബിപി ന്യൂസ്- സിഎസ്ഡിഎസ് സർവേ ആണിത് പുറത്ത് വിട്ടിരിക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിന്റെ നാലുവർഷം വിലയിരുത്തുന്നതാണു സർവേ.യുപിഎയ്ക്ക് 164 സീറ്റും മറ്റുള്ളവർക്ക് 105 സീറ്റ് വീതവുമാണു ലഭിക്കുക.

കര്‍ണാടക തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിയ്ക്ക് അടിതെറ്റുമെന്ന് സര്‍വ്വേഫലം. എ.ബി.പി-സി.എസ്.ഡി.എസ് സര്‍വേഫലമാണ്  റിപ്പോര്‍ട്ട് ചെയ്യുന്നത്. വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കു പരാജയമുണ്ടാകുമെന്നു സർവേ വ്യക്തമാക്കുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നാൽ മധ്യപ്രദേശിൽ 49 ശതമാനം വോട്ട് കോൺഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ടു മാത്രമാകും ലഭിക്കുക. രാജസ്ഥാനിൽ ഇത് യഥാക്രമം 44 ശതമാനം, 39 ശതമാനം.Rahul-Modi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജസ്ഥാനിൽ ഈ വർഷം ഉപതിരഞ്ഞെടുപ്പു നടന്ന രണ്ട് ലോക്സഭാ സീറ്റിലും ആറിൽ നാലു നിയമസഭാ സീറ്റിലും കോൺഗ്രസിനായിരുന്നു ജയം. ഉപതിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്നു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് പർനാമി മാർച്ച് 16ന് രാജിവച്ചതോടെ രാജസ്ഥാനിൽ ബിജെപി നാഥനില്ലാത്ത അവസ്ഥയിലാണ്.മധ്യപ്രദേശിൽ നാലാം അവസരം തേടി രംഗത്തുള്ള ശിവരാജ് സിങ് ചൗഹാനു ഭരണവിരുദ്ധ വികാരത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്നാണ് സർവേ പറയുന്നത്. സംസ്ഥാന ഘടകത്തിന്റെ ചുമതല മുതിർന്ന നേതാവ് കമൽനാഥ് ഏറ്റെടുക്കുകയും പ്രചാരണചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കു നൽകുകയും ചെയ്തതിനൊപ്പം എസ്പി– ബിഎസ്പി സഖ്യത്തിൽ ബിജെപിയെ നേരിടാൻ നടത്തുന്ന നീക്കുപോക്കുകളും കോൺഗ്രസിന് മധ്യപ്രദേശിൽ പൊതുവേ ഗുണകരമാകുമെന്നാണു സർവേ വിലയിരുത്തുന്നത്.

എന്നാൽ, 2019 ൽ മോദി സർക്കാരിന് ഭരിക്കാൻ അവസരം ലഭിക്കില്ലെന്നു കരുതുന്നവരാണു സർവേയിൽ പങ്കെടുത്ത 47 ശതമാനം പേരും. തൊഴിലില്ലായ്മയും വിലവർധനയുമാണു വോട്ടർമാരെ എൻഡിഎ സർക്കാരിനു എതിരാക്കുന്നത്. ഭൂരിപക്ഷം ഹിന്ദു സമുദായക്കാരിലും സർക്കാർ വിരുദ്ധ മനോഭാവമുണ്ടെന്നും സർവേയിൽ പറയുന്നു. നോട്ടുനിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ ആക്രമണങ്ങൾ, വരുമാനത്തിലെ കുറവ് തുടങ്ങിയവയാണു സർക്കാരിനു വെല്ലുവിളി ഉയർത്തുന്നത്.

ന്യൂനപക്ഷങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുസ്‍ലിങ്ങൾക്കിടയിൽ കേന്ദ്ര സർക്കാരിനെക്കുറിച്ച് അസംതൃപ്തി വർധിക്കുകയാണ്. മോദി സർക്കാരിനെക്കുറിച്ചുള്ള മതിപ്പിൽ അസംതൃപ്തിക്കാരുടെ എണ്ണം കൂടുകയാണെന്നും സർവേ പറയുന്നു. 2017 മേയിൽ 27 ശതമാനമായിരുന്നു അസംതൃപ്തി. 2018 ജനുവരിയിൽ 40 ആയും ഇപ്പോൾ 47 ശതമാനമായും ഉയർന്നു. ഒരു വർഷത്തിനിടെ അസംതൃപ്തരുടെ എണ്ണത്തിലെ വർധന 20 ശതമാനം.

മോദിയു‌‌ടെ ജനപ്രീതിയിലും ഇടിവുണ്ടായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടുതൽ ജനസമ്മതനായെന്നും സർവേ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേർ മോദിയെ നിർദേശിക്കുമ്പോൾ 24 ശതമാനം വിരൽചൂണ്ടുന്നതു രാഹുൽ ഗാന്ധിയിലേക്കാണ്. 2018 ജനുവരിയിൽ മോദിയും രാഹുലും തമ്മിൽ ജനപ്രീതിയിൽ 17 ശതമാനത്തിന്റെ അന്തരമുണ്ടായിരുന്നു. ഇപ്പോഴത് 10 ശതമാനമായി കുറഞ്ഞു.

 

Top