നടന്‍ മോഹന്‍ലാല്‍ ബിജെപി അനുഭാവിയാണോ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെ പറ്റി താരത്തോട് നേരിട്ട് ആരും ചോദിച്ചിട്ടില്ല. എന്നാല്‍ വിമാനത്തില്‍ ലാലേട്ടനെ യാദൃശ്ചികമായി കണ്ടപ്പോള്‍ ഇക്കാര്യം അടക്കമുള്ള ചോദ്യങ്ങളുമായി ആരാധകന്‍ നടത്തിയ ഇന്റര്‍വ്യുവാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇത് സമൂഹ മാധ്യമത്തിലും കുറിപ്പായി പങ്കുവെച്ചിരുന്നു. നിതിന്‍ മാത്യു എന്ന യുവാവാണ് ഇന്റര്‍വ്യു നടത്തിയ ഭാഗ്യവാന്‍. വിമാനയാത്രയില്‍ അടുത്ത സീറ്റിലിരുന്ന മോഹന്‍ലാലിനോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞെന്നും സെല്‍ഫിയെടുത്തെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. മോഹന്‍ലാലിനോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും യുവാവ് സിനിമാ പാരഡൈസോ ക്ലബ്ബില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശദമായി നല്‍കിയിട്ടുണ്ട്.
നിതിന്‍ മാത്യുവിന്റെ കുറിപ്പിങ്ങനെ;
കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്ന വഴി വളരെ യാദൃച്ഛികമായി എന്റെ തൊട്ടടുത്ത സീറ്റില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം ശ്രീ മോഹന്‍ലാല്‍ .എക്‌സൈറ്റ്‌മെന്റിന്റെ പാരമ്യത്തില്‍ എത്തിയതുകൊണ്ടാവാം ആദ്യം തന്നെ കുറെ സെല്‍ഫികളും വീഡിയോകളും ചറ പറ എടുത്തു… മോര്‍ണിങ് ഫ്‌ളൈറ്റ് ആയതുകൊണ്ട് മിക്ക യാത്രക്കാരും ഉറക്കമാണ്..ലാലേട്ടന്‍ ഫ്‌ളൈറ്റില്‍ ഉള്ള കാര്യം പോലും മിക്കവരും അറിഞ്ഞിട്ടും ഇല്ല .. ഇത്ര അടുത്ത് നമ്മുടെ ആരാധന പുരുഷനെ കിട്ടിയപ്പോള്‍ അദ്ദേഹത്തോട് കുറെ വിശേഷങ്ങള്‍ ചോദിച്ചു .. എല്ലാത്തിനും ചിരിച്ചു പതിഞ്ഞ സ്വരത്തിലുള്ള മറുപടി .. അദ്ദേഹത്തോടൊപ്പമുള്ള ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നുള്ള ഉത്തമ ബോധ്യം ഉള്ളതിനാലും മനസ്സിലുണ്ടായിരുന്ന കുറെ ബാലിശമായ സംശയങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു . അവ ചോദ്യോത്തരമായി താഴെ കൊടുക്കുന്നു
ചോദ്യം: കോഴിക്കോടേക്ക് ഷൂട്ടിങ് ആവശ്യമായാണോ പോകുന്നെ ?
ഉത്തരം: അല്ല.. ഫാമിലി ഫങ്ക്ഷന്‍. ഒരു കല്യാണം
ചോദ്യം: ലാലേട്ടനൊപ്പം എപ്പോഴും ആന്റണി പെരുമ്പാവൂര്‍ ഉണ്ടാവുമെന്നാണല്ലോ കേട്ടത്. എന്നാല്‍ ഇന്ന് ആന്റണിച്ചേട്ടന്‍ ഇല്ലേ?
ഉത്തരം: (സ്വതസിദ്ധമായ ചിരി )… ഉണ്ടല്ലോ. ആന്റണി ആണ് എന്നെ കോഴിക്കോടുനിന്നു പിക്ക് ചെയ്യുന്നത്
ചോദ്യം:മരക്കാര്‍ ഷൂട്ടിങ് കഴിയാറായോ
ഉത്തരം:ഏയ് ഇല്ല. മാര്‍ച്ച് അവസാനം വരെ ഉണ്ട്.
ചോദ്യം:മരക്കാരില്‍ കോഴിക്കോടന്‍ സ്ലാങ് ആണോ
മറുപടി ചിരി മാത്രം
ചോദ്യം: അടുത്ത പടം
ഉത്തരം: തമിഴ് പടം
ചോദ്യം: ആരാണ് സംവിധാനം
ഉത്തരം: സൂര്യയുടെ കൂടെ ഉള്ള പടം
ചോദ്യം: ബാലിശമായ ചോദ്യമാണെന്നറിയാം .. എന്നാലും ചോദിക്കുന്നു.. ലാലേട്ടന്റെ ഫേസ് ബുക്ക് , ബ്ലോഗ് പോസ്റ്റുകളൊക്കെ ബിജെപി ചായ് വ് ഉള്ളതുപോലെ തോന്നാറുണ്ട്.. ലാലേട്ടന്‍ ഒരു ബിജെപി അനുഭാവി ആണോ ?
അത്രയും നേരം നല്ലതു പോലെ സംസാരിച്ചിരുന്ന ലാലേട്ടന്‍ , ടി വി ഇന്റര്‍വ്യൂകളില്‍ കൊടുക്കുന്ന ഉത്തരത്തിലേക്കു തിരിഞ്ഞു
ഉത്തരം: ബിജെപി ആണെന്നും പറയാം അല്ലെന്നും പറയാം.. ആയാലെന്തു ആയില്ലെങ്കില്ലെന്തു…
ഒരു ചെറിയ ചിരി ചിരിച്ചു മയങ്ങാനായി സുചിത്ര ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു…
അദ്ദേഹത്തിന്റെ കണ്ണ് തുറക്കുന്നതും നോക്കി ഞാന്‍ ഇരുന്നു .
ചെറുപ്പകാലം മുതലുള്ള ലാലേട്ടനെ കാണണം എന്നുള്ള ആഗ്രഹം അങ്ങനെ പൂര്‍ത്തിയായി.. ഏകദേശം രണ്ടു മണിക്കൂര്‍ എന്റെ തൊട്ടടുത്ത് , എപ്പോളും പുഞ്ചിരിക്കുന്ന മുഖവുമായി ലാലേട്ടന്‍…
വീണ്ടും ഉറക്കമുണര്‍ന്നപ്പോള്‍ അടുത്ത സംശയം ഞാന്‍ ചോദിച്ചു .
ചോദ്യം: പുതുമുഖ സംവിധായര്‍ക്കു ലാലേട്ടന്റെ അടുത്ത് എത്തിപ്പെടാന്‍ സാധിക്കാറില്ല , അല്ലെങ്കില്‍ ലാലേട്ടന്‍ അവര്‍ക്കു ഡേറ്റ് കൊടുക്കാറില്ല എന്നൊക്കെ സിനിമ വാരികകളില്‍ വായിച്ചിട്ടുണ്ട്.. എന്തുകൊണ്ടാണ് അത് ?
ഉത്തരം: ആര് പറഞ്ഞു.. ഇപ്പൊ ഒടിയന്‍ ചെയ്ത ആള്‍ പുതുമുഖമാണ് .. ലൂസിഫര്‍ സംവിധാനം പുതുമുഖമാണ്
ചോദ്യം:അവരൊക്കെ പുതുമുഖ സിനിമ സംവിധായകര്‍ ആണെങ്കില്‍ കൂടി സിനിമ പരസ്യ മേഖലയില്‍ വര്ഷങ്ങളായി ഉള്ളവരല്ലേ?
ഉത്തരം: മോനെ സിനിമയേക്കുറിച്ചു അറിയുന്നവര്‍ക്കല്ലേ സിനിമ ചെയ്യാനാവൂ.. അങ്ങനെയുള്ളവര്‍ക്കല്ലേ ഡേറ്റ് കൊടുക്കേണ്ടത്..
ഇത്രയും പറഞ്ഞു അദ്ദേഹം വീണ്ടും സുചിത്രച്ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു .
ആശിര്‍വാദ് സിനിമാസിനെ കുറിച്ചും , പ്രണവ് മോഹന്‍ലാലിനെ കുറിച്ചും , ഓഷോയുടെ ചിന്തകളെക്കുറിച്ചും, ശ്രീനിവാസന്‍ അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു … ഉറക്കം തൂങ്ങിയ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കി അത് ചോദിക്കാതിരിക്കാനുള്ള ഔചിത്യ ബോധം എനിക്ക് ഉണ്ടായിരുന്നു ..
ഒടുവില്‍ എന്റെ കയ്യിലിരുന്ന കുഞ്ഞിനെ നോക്കി ലാലേട്ടന്‍ കുറച്ചു ലാലേട്ടന്‍ കോക്രികള്‍ കാണിച്ചു .. കുടുംബമായി ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു … മോളെ എനിക്ക് ഫറ ഖാന്‍ , സോയ അക്തര്‍ , അഞ്ജലി മേനോന്‍ എന്നിവരെ പോലെ ഒരു സംവിധായിക ആക്കാന്‍ ആണ് ആഗ്രഹം എന്ന് പറഞ്ഞു .. ഒടുവില്‍ രാവിലെതന്നെ വെറുപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നും ഒരു ഫാന്‍ബോയ് ആയതു കൊണ്ട് സംഭവിച്ചു പോയതാണെന്നും പറഞ്ഞു …
അപ്പോള്‍ ലാലേട്ടന്റെ ക്ലാസ് ചിരിയും മാസ്സ് മറുപടിയും ” എന്താ മോനെ ഇത്..