
നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ നൃത്തവിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. താരപുത്രിയുടെ തന്നെ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’ എന്ന കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് വിസ്മയയുടെ ഡാൻസ്. നൃത്തം ചെയ്യുമ്പോള്‍ മാത്രമാണ് തന്റെ ചിന്തകളില്‍ നിന്നും തനിക്കു പുറത്തുകടക്കാനാകുന്നത് എന്ന അടിക്കുറിപ്പോടെയാണ് വിസമയ നൃത്ത വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ ചുരുങ്ങിയ സമയത്തിനകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. വിസ്മയയുടെ അസാമാന്യ മെയ് വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍
അച്ഛനും സഹോദരനും അഭിനയത്തില്‍ സജീവമായി തുടരുമ്പോഴും ജീവിതത്തില്‍ വേറിട്ട പാതയില്‍ സഞ്ചരിക്കുകയാണ് വിസ്മയ. എഴുത്തും ചിത്രരചനയും ഏറെ ഇഷ്ടമുള്ള വിസ്മയ തന്റെ ചിത്രങ്ങളും കവിതകളും കോര്‍ത്തിണക്കിയാണ് ‘ഗെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’ എന്ന പുസ്തകം പുറത്തിറക്കിയത്.