
കഴിഞ്ഞ 20 വര്‍ഷത്തോളമായി മോഹന്‍ലാലിന്റെ അറിവോടും സമ്മതത്തോടും പ്രവര്‍ത്തിക്കുന്ന ഏക ആരാധക സംഘടനയാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. എന്നാല്‍, മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ഒട്ടനേകം സംഘടനകള്‍ ഇപ്പോള്‍ രൂപം കൊണ്ട് വരുന്നതായി കാണുന്നുണ്ട്. അത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി എകെഎംഎഫ്‌സിഡബ്ല്യുഎയ്ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ലെറ്റര്‍പാഡില്‍ മോഹന്‍ലാല്‍ ഒപ്പിട്ട ഒരു കുറിപ്പും ഷെയര്‍ ചെയ്തിട്ടുണ്ട്.
മോഹന്‍ലാലിന്റെ അറിവോടെ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന്റെ സഹായികളുമാണ് ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കഴിഞ്ഞ 20 വര്‍ഷമായി ലാലേട്ടന്റെ അറിവോടും സമ്മതത്തോടും കൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആതുരസേവനങ്ങളുമായി പ്രവര്‍ത്തിക്കുന്ന AKMFCWA എന്ന നമ്മുടെ കൂട്ടായ്മയോട് മാത്രമേ ലാലേട്ടന് നേരിട്ടുള്ള ബന്ധമുള്ളൂ. മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ഒട്ടനേകം സംഘടനകള്‍ ഇപ്പോള്‍ രൂപം കൊണ്ട് വരുന്നതായി കാണുന്നുണ്ട്. അത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി AKMFCWAക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഓര്‍മിപ്പിച്ചുകൊള്ളുന്നു.