കൊച്ചി: കൊച്ചിയെ ആവേശത്തിലാക്കി ലുലുമാളിലെ ഷോപ്പ് ഉത്ഘാടനത്തിന് മോഹന്‍ലാല്‍ എത്തി. പുതിയ രൂപത്തിലും ഭാവത്തിലും വരുന്ന തങ്ങളുടെ പ്രിയ താരത്തിനെ കാണാന്‍ വന്‍ ജനക്കൂട്ടം ലുലു മാളില്‍ എത്തിയിരുന്നു. ആര്‍പ്പുവിളികളോടെയാണ് അവര്‍ താരത്തിനെ വരവേറ്റത്. വളരെ കഷ്ടപ്പെട്ടാണ് പൊലീസ് ഗതാഗതക്കുരുക്ക് നിയന്ത്രിച്ചത്.
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ആങ്കര്‍ രഞ്ജിനി ഹരിദാസ് വേദിയിലേക്ക് കയറിയതോടെ ലാലേട്ടന്‍ ആരാധകര്‍ ആവേശത്തിലായി. വൈകാതെ ലാലേട്ടന്‍ എത്തുമെന്ന അനൗണ്‍സ്‌മെന്‍രുകളും, ആളുകളെ കൈയിലെടുക്കാനുള്ള പൊടിവിദ്യകളുമായി രഞ്ജിനി അരങ്ങ് തകര്‍ക്കുന്നതിനിടെയാണ് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി. ആരാധകര്‍ക്കിടയിലൂടെ മോഹന്‍ലാലിന്റെ കാര്‍ ഷോറൂമിന് മുന്നിലേക്ക് എത്തിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, സ്വകാര്യ സുരക്ഷ ഏജന്‍സിയായ ബൗണ്‍സേഴ്‌സ് നന്നേ പ്രയാസപ്പെട്ടു.
ലാലേട്ടാ…. മാണിക്യാ…. എന്നീ വിളികള്‍ക്കൊണ്ട് മുഖരിതമായ ഇടപ്പള്ളിയിലെ ജനസാഗരത്തിനിടയിലേക്ക് മാനേജര്‍ ആന്റണി പെരുമ്പാവൂരിനൊപ്പം മോഹന്‍ലാല്‍ ഇറങ്ങി. കാറിന്റെ ചവിട്ടുപടിയില്‍ കയറിനിന്ന് ആരാധകരെ കൈവിശി കാണിച്ചു. ആരാധകര്‍ക്കിടയിലൂടെ അവരുടെ സ്‌നേഹസ്പര്‍ശം ഏറ്റുവാങ്ങി രഞ്ജിനിക്കൊപ്പം വേദിയിലേക്ക്. നാട്ടു രാജാവേ രാജാവേ.. എന്ന് തുടങ്ങുന്ന പാട്ടിന്റെ അകമ്പടിയോടെ ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന്‍ വേദിയിലേക്ക്.
57 വയസ്സുള്ള മോഹന്‍ലാല്‍ 30 കാരന്റെ ചുറുചുറുക്കോടെ നീല ടീഷര്‍ട്ടും നീല ജീന്‍സും കൂളിംങ് ഗ്ലാസ്സുമണിഞ്ഞ് വേദിയില്‍. ആരാധകരെ ഈ കാഴ്ച ആവേശത്തിലാഴ്ത്തി. പിന്നാലെ മോഹന്‍ലാലിന് രഞ്ജിനി മൈക്ക് കൈമാറി. പ്രിയപ്പെട്ടവരേ…. (കരഘോഷങ്ങളും ആര്‍പ്പുവിളികളും മാണിക്യന്‍ വിളികളും മുഴങ്ങുന്നു) എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ദിവസം ആശംസിക്കുന്നു… പിന്നാലെ ഷോറൂമിനെക്കുറിച്ച് രണ്ടുവാക്കുകള്‍.. പുതിയ സ്ഥാപനത്തിന് ആശംസനേര്‍ന്നുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചശേഷം, ഷോറൂമിനുള്ളിലേക്ക്.
വൈകാതെ പുറത്തേക്ക് ഇറങ്ങിയ മോഹന്‍ലാലിനെ ബൗണ്‍സേഴ്‌സിന്റെ സഹായത്തോടെയാണ് തിരിച്ച് കാറിലേക്ക് കയറ്റിയത്. ഒടിയന്‍ മേക്ക് ഓവറില്‍ ആദ്യമായാണ് മോഹന്‍ലാല്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഇടപ്പള്ളിയിലെ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് മോഹന്‍ലാല്‍ എത്തിയത്.മോഹന്‍ലാല്‍ പോയിട്ടും നിലക്കാതെ മാണിക്യാ…. വിളികള്‍ ഇടപ്പള്ളിയിലെങ്ങും മുഴങ്ങുന്നുണ്ടായിരുന്നു. ഡിസംബര്‍ 13 നാണ് ഞെട്ടിക്കുന്ന മേക്ക് ഓവറോടെ ഒടിയന്‍ ആദ്യ ടീസര്‍ മോഹന്‍ ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ആദ്യരണ്ട് ദിവസത്തിനുള്ളില്‍ തന്നെ 22 ലക്ഷത്തോളം ആളുകളാണ് മോഹന്‍ലാലിന്റെ പേജില്‍ നിന്ന് മാത്രമായി ടീസര്‍ കണ്ടത്. കാലമേ നന്ദി എന്ന് തുടങ്ങുന്ന മാസ്സ ഡയലോഗാണ് ടീസറിലൂടെ പുറത്ത് വന്നത്.
പിന്നാലെ മോഹന്‍ലാലിന്റെ ഒടിയന്‍ ലൂക്കിലുള്ള നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വലിയ ആവേശത്തോടെയാണ് ആരാധകര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ഉടന്‍ ഷൂട്ടിംങ് ആരംഭിക്കാനിരിക്കുന്ന ഭീമനിലേക്കുള്ള മാറ്റം കൂടിയാണ് ഒടിയനിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സിനിമ രംഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ഒടിയന്‍ മാണിക്യന്റെ ലുക്കിലേക്ക് മോഹന്‍ലാലിനെ എത്തിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് ഫ്രാന്‍സില്‍ നിന്ന് താരത്തിന് പരിശീലനം നല്‍കാനെത്തിയ വിദഗ്ദ സംഘത്തിനാണ്.
ഏകദേശം 18 കിലോയോളം ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായത്. അന്‍പതോളം ദിവസം നീണ്ടു നിന്ന പരിശീലനമുറ കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത്. ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ പരകായപ്രവേശം സോഷ്യല്‍ മീഡിയയില്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഫ്രാന്‍സില്‍ നിന്ന് ഫിസിയോ തെറാപ്പിസ്റ്റ് ഉള്‍പ്പടെയുള്ള 25 അംഗ സംഘമാണ് മോഹന്‍ലാലിനെ പരിശീലനമുറ പഠിപ്പിക്കാനെത്തിയത്.
കഠിന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഫ്രാന്‍സില്‍ നിന്നെത്തിയവരെ അത്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്നെത്തിയ സംഘം മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ. ”നിങ്ങള്‍ എന്തൊരു അത്ഭുതമാണ്, ‘നിങ്ങളെപ്പോലെ സമര്‍പ്പണത്തോടെ ഞങ്ങളെ സമീപിച്ചവര്‍ ആരുമില്ലെന്നെന്നു തോന്നുന്നു. നിങ്ങള്‍ക്കു ജീവിത കാലം മുഴുവന്‍ ഇതേ ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കും. അത്രയേറെ ഊര്‍ജ്ജവും ശക്തിയും നിങ്ങളിലുണ്ട്’