മീടൂ ചിലര്‍ക്ക് ഫാഷന്‍!! മലയാള സിനിമയ്ക്ക് ഇതുകൊണ്ട് കുഴപ്പമില്ല: മോഹന്‍ലാല്‍

സിനിമാ ലോകത്ത് ആഞ്ഞടിക്കുന്ന മീ ടു ക്യാംപെയിനെതിരെ മോഹന്‍ലാല്‍. മീടൂ ഒരു പ്രസ്ഥാനമല്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതിനെ ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയ്ക്ക് മീ ടു കൊണ്ട് ഇതുവരെ യാതൊരു കുഴപ്പവുമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ പറഞ്ഞ് ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകുന്നുണ്ട്. കുറച്ചു കാലം നിലനില്‍ക്കും പിന്നെ അത് ഇല്ലാതെയാകുമെന്നാണ് കരുതുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള അമ്മയുടെ ‘ഒന്നാണ് നമ്മള്‍ ഷോ’യെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അബുദാബിയില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ‘ഒന്നാണ് നമ്മള്‍ ഷോ’യില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. യുഎഇ ആംഡ് ഫോഴ്‌സ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. മലയാള സിനിമയിലെ അറുപതോളം നടീനടന്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും. ത്രീഡി ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഷോ നടക്കുക.

യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുഹമ്മദ് നഹ്യാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പാസ് മൂലം മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. 100 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. ഈ ഷോയിലൂടെ ഏതാണ്ട് അഞ്ചു കോടിയോളം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. ഈ തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Top