മുംബൈ: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ സിദ്ധന്‍ മെഹ്നദി കാസിമിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഏഴു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതിയാണ് 43കാരനായ മെഹ്നദി കാസിം. സ്ത്രീകള്‍ക്കെതിരായ ആക്രമണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് കാസിമിന് ശിക്ഷ വിധിച്ചത്.
2010ലാണ് കാസിം സംഭവത്തില്‍ അറസ്റ്റിലായത്. മാനഭംഗം,ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുക, ഗര്‍ഭഛിദ്രം നടത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് കാസിമിനെതിരെ ചുമത്തിയിരിക്കുന്നത്. കാസിമിന് ഇരയായ ഏഴു പെണ്‍കുട്ടികള്‍ അടക്കം 37 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
ഒരു കുടുംബത്തിലെ നാല് സഹോദരിമാര്‍ക്കും മാനസിക പ്രശ്നങ്ങള്‍ ഉള്ള ആണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവരെ ചികിത്സച്ച് ദേദമാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ച് അവരുടെ പെണ്‍മക്കളെ മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടികളെയും ഇവരോടൊപ്പം ചികിത്സയ്ക്കായി അയയ്ക്കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും ഇയാള്‍ പറഞ്ഞു.
ആണ്‍കുട്ടികളുടെ അസുഖം ദേദമാകുമെന്നും പെണ്‍മക്കള്‍ക്ക് തങ്ങളുടെ ഗതി വരില്ലല്ലോയെന്നും കരുതി നാലു സഹോദരിമാരും അവരുടെ പെണ്‍മക്കളെയും സിദ്ധന്റെ അടുക്കല്‍ അയച്ചു. തുടര്‍ന്ന് ഇയാള്‍ ബന്ധുക്കളായ ഏഴു പെണ്‍കുട്ടികളെയും പീഡിപ്പിക്കാന്‍ തുടങ്ങി.
അഞ്ചുവര്‍ഷത്തോളമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം ഏഴു പേരെയും ഇയാള്‍ പീഡിപ്പിച്ചത്. മയക്കുമരുന്ന് ചേര്‍ത്ത മദ്യം മരുന്നെന്നു പറഞ്ഞ് അവരെ കുടിപ്പിച്ച് ബോധം കെടുത്തിയായിരുന്നു പീഡനം. രണ്ടു പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായപ്പോള്‍ ഇയാള്‍ അത് അലസിപ്പിച്ചു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ഇയാള്‍ക്ക് ജീവപര്യന്തം നല്‍കുകയായിരുന്നു കോടതി.